കൊച്ചി: ബര്‍മിംഗ്ഹാമില്‍ ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്പോര്‍ട്സ് ഫെഡറേഷന് (ഐബിഎസ്എ) സംഘടിപ്പിക്കുന്ന കാഴ്ച പരിമിതരുടെ ലോക ഗെയിംസിലേക്കുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളിയായ സാന്ദ്ര ഡേവിസ്. ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ
(സിഎബിഐ) വ്യാഴാഴ്ച പ്രഖ്യാപിച്ച പതിനാറംഗ ടീമിലാണ് സാന്ദ്ര ഡേവിസ് ഇടം നേടിയത്. കര്‍ണാടക സ്വദേശിനിയായ വര്‍ഷ ഉമാപതിയാണ് വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കുക. പുരുഷ ടീമിനെ പ്രഖ്യാപിച്ചെങ്കിലും മലയാളികളാരും തന്നെ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.
കാഴ്ച പരിമിതരുടെ ലോക ഗെയിംസില്‍ ആദ്യമായാണ് ബ്ലൈന്‍ഡ് ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബര്‍മിംഗ്ഹാമില്‍ ഓഗസ്റ്റ് 18 മുതല്‍ 27 വരെ ഐബിഎസ്എ ലോക ഗെയിംസ് 2023 നടക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി കാഴ്ച പരിമിതരുടെ ആദ്യ വനിതാ ക്രിക്കറ്റ് ഇന്ത്യന്‍ ടീമില്‍ സാന്ദ്രാ ഡേവിസ് ഇടം നേടുന്നത്. തൃശൂര്‍ പൂക്കോട് സ്വദേശിയായ സാന്ദ്ര നിലവില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥിയാണ്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ സാന്ദ്ര ഡേവിസിനെ ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള അഭിനന്ദിച്ചു.
AKSHAY