ഐപിസി ഫാമിലികോണ്‍ഫറന്‍സ് പ്രയര്‍ ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

Spread the love

ബോസ്റ്റണ്‍ : 2024 ആഗസ്റ്റ് 08 മുതല്‍ 11 വരെ ബോസ്റ്റണില്‍ ബോക്‌സ്‌ബോറോ റീജെന്‍സി ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച് നടക്കുന്ന 19-ാമത് ഐപിസി ഫാമിലികോണ്‍ഫറന്‍സിന്റെ അനുഗ്രഹത്തിനായി വിവിധ പ്രാര്‍ത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് ഐപിസി ഫാമിലികോണ്‍ഫറന്‍സ് പ്രയര്‍ ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ആഗസ്റ്റ് 08 ചൊവ്വാഴ്ച വൈകിട്ട് 9 മണിക്ക് (ഈസ്റ്റേണ്‍ സമയം) സൂം മീറ്റിംഗായി കൂടുന്ന പ്രത്യേക യോഗത്തില്‍ നാഷണ്‍വീനര്‍ പാസ്റ്റര്‍ ഡോ. തോമസ് ഇടുക്കള പ്രയര്‍ ലൈന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ബാബു ചെറിയാന്‍ (ഇന്ത്യ) മുഖ്യാഥിതിയായി പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.

നാഷണല്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍മാരയ പാസ്റ്റര്‍ പി.വി. മാമ്മന്‍, പാസ്റ്റര്‍ ജോയി വര്‍ഗീസ്, ലോക്കല്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഡോ. ജോണ്‍ മാമ്മന്‍ എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രയര്‍ലൈന് നേതൃത്വം നല്‍കും. എല്ലാ ചൊവ്വാഴ്ചകളിലും ഈസ്റ്റേണ്‍ സമയം വൈകിട്ട് 9 മണി മുതല്‍ 10 മണിവരെ പ്രയര്‍ ലൈന്‍ ഉണ്ടായിരിക്കുമെന്ന് നാഷണല്‍ സെക്രട്ടറി വെസ്ലി മാത്യു അറിയിച്ചു.

ഐപിസി ഫാമിലികോണ്‍ഫറന്‍സ് 2024 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ഡോ. തോമസ് ഇടുക്കള (കണ്‍വീനര്‍), ബ്രദര്‍ വെസ്ലി മാത്യു (സെക്രട്ടറി), ബ്രദര്‍ ബേവന്‍ തോമസ് (ട്രഷറര്‍), ഡോ. മിനു ജോര്‍ജ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ രെഷമ തോമസ് (ലേഡീസ് കോര്‍ഡിനേറ്റര്‍ എന്നിവരോടൊപ്പം നിലവിലുള്ള നാഷണല്‍, ലോക്കല്‍ കമ്മിറ്റികള്‍ 2024 ലെ കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു

Zoom ID: 874 3299 9289 Password: ipc. Phone: 929 205 6099 Code: 87432999289

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളി, നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍

Author

Leave a Reply

Your email address will not be published. Required fields are marked *