കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ എസ്ബിഎഫ്സി ഫിനാൻസ് പ്രഥമ ഓഹരി വില്പനയ്ക്ക് (ഐപിഒ) തുടക്കമിടുന്നു. ഓഗസ്റ്റ് 3ന് ആരംഭിക്കുന്ന ഐപിഒ ഓഗസ്റ്റ് 7നാണ് അവസാനിക്കുന്നത്. 54 രൂപ മുതൽ 57 രൂപ വരെയാണ് ഇഷ്യൂ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഓഹരിയൊന്നിന് 10രൂപയാണ് മുഖവില. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 260 ഇക്വിറ്റി ഓഹരികള്‍ക്കോ അതിനുശേഷം 260-ന്റെ ഗുണിതങ്ങളായോ അപേക്ഷിക്കാം.
Ajith V Raveendran