ജനാധിപത്യത്തിന്റെ അന്തിമ വിജയമാണ് അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച അനുകൂല സുപ്രീംകോടതിവിധിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.ഭിന്നാഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ആത്മാവ്. അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ നല്‍കിയ സൂറത്ത് കോടതിവിധിയെ ചോദ്യം ചെയ്താണ് രാഹുല്‍ഗാന്ധിക്ക് അനുകൂല വിധി സുപ്രീംകോടതി നല്‍കിയത്. ജനാധിപത്യ മതേതരവിശ്വാസികള്‍ക്ക് ആശ്വാസം
നല്‍കുന്ന വിധിയാണിത്. ഫാസിസിസ്റ്റ് നടപടികളില്‍ നിന്നും ജനാധിപത്യത്തെ ഉന്നത നീതിപീഠം സംരക്ഷിക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നതാണ് കോടതിയുടെ വിധി. ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കീഴ് കോടതികള്‍ ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ തകര്‍ത്തപ്പോള്‍ നീതിപൂര്‍വ്വമായ വിധിയിലൂടെ രാജ്യത്തെ നിയമവാഴ്ചയുടെ അന്തസ്സ് ഉയര്‍ത്താന്‍ സുപ്രീംകോടതി വിധിയിലൂടെ സാധിച്ചു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടം ശക്തിയോടെ തുടരാന്‍ കരുത്തും ഊര്‍ജ്ജവും പകരുന്ന വിധിയാണിതെന്നും ഹസ്സന്‍ പറഞ്ഞു.