രാഹുല്‍ ഗാന്ധിക്കെതിരായ ഗുജറാത്ത് സൂറത്ത് കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനം നടത്തി. വിധിവന്നയുടനെ ഡിസിസി,ബ്ലോക്ക്,മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളോട് ആഹ്ലാദ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ കെപിസിസി
നിര്‍ദ്ദേശം നല്‍കിയിരുന്നു.കെപിസിസി ആസ്ഥാനത്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നേതാക്കള്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.എസ്.ബാബു, ജി.സുബോധന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവര്‍ പങ്കെടുത്തു.രാഹുല്‍ ഗാന്ധിക്ക് ആശ്വാസവിധി ഉണ്ടായതിനെ തുടര്‍ന്ന് നൂറുകണക്കിന് ജനാധിപത്യ-മതേതരവിശ്വാസികളാണ് ആഹ്ലാദ പ്രകടനങ്ങളുമായി സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ ലോക്സഭ മണ്ഡലമായ വയനാട്ടിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഹ്ലാദ പ്രകടനങ്ങള്‍ നടത്തി. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്‍ സ്വീകരണം ഒരുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ഡല്‍ഹിയില്‍ പറഞ്ഞു.