സുപ്രീംകോടതി വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. – രമേശ് ചെന്നിത്തല

Spread the love

സുപ്രീംകോടതി വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്.
രാജ്യത്തിന്റെ പരമോന്നത നീതിപീഠം രാഹുല്‍ഗാന്ധിക്ക് നീതി നല്‍കിയിരിക്കുകയാണ് സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി തെറ്റുകാരന്‍ ആണെന്ന് വിധിച്ചപ്പോഴും ഇന്ത്യയുടെ നീതിപീഠങ്ങളെ ബഹുമാനിച്ചുകൊണ്ട്
കോടതിവിധി മുഴുവന്‍ അംഗീകരിച്ച് അവസാനം രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ അടുത്ത് വരെ നീതി തേടിയ എത്തിയ രാഹുല്‍ ഗാന്ധിയെ ഞാന്‍ അനുമോദിക്കുന്നു രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ജുഡീഷ്യറിയെയും
ജനാധിപത്യത്തോടുമുള്ള എന്റെ അഗാധമായ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോയത് തന്റെ എംപി സ്ഥാനം നഷ്ടപ്പെട്ടിട്ടും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുമെന്നും സത്യം നിലനില്‍ക്കും എന്നും ഉറക്കെ പറഞ്ഞുകൊണ്ട്
രാജ്യത്ത് ജനങ്ങള്‍ക്ക് വേണ്ടി രാഹുല്‍ ഗാന്ധി നടത്തിയ പോരാട്ടം

ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ട ഒന്ന് തന്നെയാണ് വയനാടിന് കഴിഞ്ഞ നാലഞ്ചുമാസമായി എംപി ഇല്ലായിരുന്നു വയനാട്ടിലെ ജനങ്ങള്‍ക്ക് കിട്ടിയ ഒരു ആശ്വാസ നടപടി കൂടിയാണിത് അവര്‍ക്ക് തങ്ങളുടെ എംപിയെ തിരികെ കിട്ടിയിരിക്കുന്നു തന്നെ അയോഗ്യനാക്കിയത് സ്റ്റേ ചെയ്യുന്ന
സന്ദര്‍ഭത്തിലും അദ്ദേഹം വയനാട്ടിലെ തന്റെ വോട്ടര്‍മാരെ ജനങ്ങളെ നേരിട്ട് കണ്ടതാണ് സിന്‌കോളിഫൈഡ് ചെയ്‌തെങ്കിലും അദ്ദേഹം അവരോടൊപ്പം നില്‍ക്കും എന്ന് ഉറപ്പുനല്‍കി തീര്‍ച്ചയായും സുപ്രീം കോടതി ചോദിച്ച ഒരു ചോദ്യം പ്രശസ്തമാണ് പരമാവധി ശിക്ഷ നല്‍കാനുള്ള എന്ത് കുറ്റമാണ് രാഹുല്‍ ഗാന്ധി ചെയ്തത് എന്നത് ഏറ്റവും അടിവര ഇടേണ്ട ഒരു കാര്യമാണ്
സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയില്‍ ഇതിനെപ്പറ്റി ഒരു കാര്യങ്ങളും പരാമര്‍ശിക്കുന്നില്ല അത് എടുത്തു കാട്ടിക്കൊണ്ടാണ് സുപ്രീംകോടതി
സ്റ്റേ നല്‍കിയിട്ടുള്ളത് ഇത് ജനാധിപത്യത്തിന്റെ വിജയമാണ് രാജ്യത്ത് നിലനില്‍ക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ സംസാരിക്കുന്നവരെ
നിശബ്ദമാക്കാനുള്ള നീക്കത്തിനെതിരെയുള്ള ഇന്നത്തെ ഒരു തിരിച്ചടിയായി കൂടി ഞാന്‍ ഇതിനെ കാണുന്നു ആര് വിചാരിച്ചാലും സത്യത്തെ ഒരിക്കലും മറച്ചുവെക്കാന്‍ ആവില്ല സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടിയാലും
സത്യം നിലനില്‍ക്കുമെന്ന് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്
സുപ്രീംകോടതിയുടെ ഈ വിധി ഇത് ഇന്ത്യയുടെ മുഴുവന്‍ ജനങ്ങളും ആശ്വാസത്തിലാണ് രാഹുല്‍ ഗാന്ധി മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും
ആശ്വാസത്തിലാണ് പ്രത്യേകിച്ച് വയനാട്ടിലെ ജനങ്ങള്‍ ആശ്വാസത്തിലാണ്
കേരളത്തിലെ ജനങ്ങള്‍ ആശ്വാസത്തിലാണ് ഈ വിധി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുകയും ചെയ്യും എന്നുള്ള കാര്യത്തില്‍
സംശയം വേണ്ട ഈ സന്ദര്‍ഭത്തില്‍ ഇതിനുവേണ്ടി പോരാട്ടം നടത്തുന്ന രാഹുല്‍ഗാന്ധിക്ക് എല്ലാവിധ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും
നേരുന്നതായി ചെന്നിത്തല പറഞ്ഞു

 

Author

Leave a Reply

Your email address will not be published. Required fields are marked *