മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം: ആദ്യ ജില്ല പത്തനംതിട്ട , മറ്റു ജില്ലകൾ ആഗസ്റ്റിൽ

Spread the love

കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചു തുടങ്ങിയതായി കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ .മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരുടെ പുനഃസംഘടന പൂർത്തിയാക്കിയ ആദ്യ ജില്ലയായി പത്തനംതിട്ട .അവിടുത്തെ 74 മണ്ഡലം പ്രസിഡന്റുമാരുടെയും പേര് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപിയുടെ അംഗീകാരത്തോടുകൂടി ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ പ്രസിദ്ധീകരിച്ചു.വയനാട്ടിൽ ചേർന്ന കെപിസിസി ലീഡേഴ്സ് മീറ്റിന്റെ യോഗ തീരുമാനപ്രകാരം ആദ്യഘട്ടമായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ പുനഃസംഘടനയ്ക്ക് ശേഷമാണ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയിലേക്ക് കോൺഗ്രസ് കടന്നത്. മറ്റു ജില്ലകളിലെയും മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടന നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ മാസം തന്നെ മുഴുവൻ ജില്ലകളിലെയും മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിക്കുവാനാണ് കെപിസിസി തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ ഒറ്റക്കെട്ടായി പ്രവർത്തന സജ്ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുനഃസംഘടന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കീഴ്ഘടകങ്ങൾക്ക് കെപിസിസി നിർദ്ദേശം നൽകിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *