ആരോഗ്യകേന്ദ്രങ്ങളിൽ ട്രെയിനികളാകാം

Spread the love

പട്ടികവർഗ വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി വിവിധ ആരോഗ്യകേന്ദ്രങ്ങളിലേക്ക് പട്ടികവർഗ വിഭാഗത്തിലെ യുവതി യുവാക്കളെ താത്കാലിക അടിസ്ഥാനത്തിൽ ട്രെയിനികളായി നിയമിക്കുന്നു. നഴ്‌സിംഗ്, ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾ വിജയിച്ച 21നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗമേഖലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ല പ്രോജക്ട് ഓഫീസിലോ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലോ ആഗസ്റ്റ് 16ന് മുൻപായി സമർപ്പിക്കണമെന്ന് ജില്ലാ പട്ടികവർഗ വികസന പ്രോജക്ട് ഓഫീസർ അറിയിച്ചു. ഒരാൾ ഒന്നിലധികം ജില്ലകളിൽ അപേക്ഷ സമർപ്പിക്കുവാൻ പാടില്ല. അപേക്ഷ ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും www.stdkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *