എക്യൂമെനിക്കൽ ഫെഡറേഷൻ വിമൻസ് ഫോറം പ്രവർത്തനോൽഘാടനം നടന്നു : ജീമോൻ റാന്നി

Spread the love

ന്യൂയോർക്ക് : ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വനിതാ വിഭാഗമായ വിമൻസ് ഫോറത്തിൻറെ ഉത്‌ഘാടനം റവ. ഫാ. ജോൺ തോമസ് നിർവഹിച്ചു. ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്ക്

വില്ലിസ്റ്റൺ പാർക്കിലുള്ള സി എസ്‌ ഐ ജൂബിലി മെമ്മോറിയൽ ചർച്ചിൽ വച്ച് നടന്ന യോഗത്തിൽ എക്യൂമെനിക്കൽ ഫെഡറേഷന്റെ പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മൻ അധ്യക്ഷത വഹിച്ചു.

“ഉണരുക” എന്ന വിഷയത്തെ ആസ്‌പദമാക്കി ഡോ. സിന്തിയ പ്രഭാകർ പ്രഭാഷണം നടത്തി. റവ. ഫാ. നോബി അയ്യനേത്ത് ആശംസകൾ നേർന്നു. ശ്രീമതി. സൂസി ജോർജ് എബ്രഹാം വേദപുസ്‌തക വായന നിർവഹിച്ചു. സി.എസ്. ഐ മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക് കൊയർ മനോഹരമായ ഗാനം ആലപിച്ചു. റവ. സാം എൻ. ജോഷ്വ പ്രാരംഭ പ്രാർത്ഥനയും WDP വൈസ് ചെയർ ശ്രീമതി. നീതി പ്രസാദ് സമാപന പ്രാർത്ഥനയും നടത്തി. ഡോ. റേച്ചൽ ജോർജ് സ്വാഗതവും വിമൻസ് ഫോറം കൺവീനർ ശ്രീമതി ഷേർലി പ്രകാശ് കൃതജ്ഞതയും രേഖപ്പെടുത്തി.

വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്

Author

Leave a Reply

Your email address will not be published. Required fields are marked *