പുതുപ്പള്ളി തിരെഞ്ഞെടുപ്പ്,ചാണ്ടിഉമ്മന് സഹതാപ വോട്ടുകൾ ലഭിക്കില്ല : ഡോ.എം. കെ. ലൂക്കോസ് മണ്ണിയോട്ട്

Spread the love

ഡാളസ് /കോട്ടയം :സൂപ്പർ ഇലക്ഷൻ പോരാട്ടത്തിലേക്ക് പോകുന്ന പുതുപ്പള്ളിയിൽ ചാണ്ടിഉമ്മന് സഹതാപ വോട്ടുകൾ കൂടുതൽ ലഭിക്കാൻ പോകുന്നില്ലെന്നു .ഡോ.എം. കെ. ലൂക്കോസ് മണ്ണിയോട്ട്.(ചീഫ് എഡിറ്റർ, പീപ്പിൾ ട്രിബ്യൂൺ)
കേരളം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവണതകൾ തുടരുകയാണ്…. പലതും മനസ്സിൽ വച്ച് വോട്ട് ചെയ്യുന്ന പ്രബുദ്ധത ഉളള ആളുകളാണ് കേരളത്തിലെ ജനങ്ങൾ ….. പ്രധാന മൂന്ന് പാർട്ടികളിൽ ഏതെങ്കിലും ഒന്നിൽ മാത്രമേ വോട്ട് ഇടുകയുള്ളൂ ….. വ്യക്‌തി പ്രഭാവത്തിനു വലിയ മുൻ‌തൂക്കം കൊടുക്കില്ലാ … സാധാരണ യുവാക്കൾ രാഷ്ട്രീയത്തിൽ നിന്ന് അകന്നു, കോൺഗ്രസും ബിജെപിയും എപ്പോഴും ഈഗോ രാഷ്ട്രീയം കളിക്കുന്നു..
LDF ന് നല്ല പൊളിറ്റിക്കൽ സോഷ്യൽ എഞ്ചിനീയറിംഗും പ്രതിബദ്ധതയുള്ള രാഷ്ട്രീയ പ്രവർത്തകരും ഉണ്ട്..
ന്യൂനപക്ഷ ക്രിസ്ത്യൻ മുസ്ലീം വോട്ടർമാർ ഇടതുപക്ഷ പാർട്ടികളോട് മൃദു കോർണർ ഇപ്പോഴും സൂക്ഷിക്കുന്നു….. ഉമ്മൻചാണ്ടിയുടെ ശവസംസ്‌കാര ശുശ്രൂഷ,

അവസാന യാത്ര,അവിശ്വസനീയമായിരുന്നു, പ്രതിപക്ഷ പാർട്ടികൾക്ക് വലിയ ആഘാതമായിരുന്നു അത്…സി‌പി‌എമ്മിന്റെ സ്വയം പ്രതിച്ഛായ എങ്ങനെ വികസിപ്പിക്കാം എന്നതാണ് ട്വിസ്റ്റ്, അതല്ലാ ഒരു സിപിഎം സ്ഥാനാർത്ഥി 🤪വന്നാൽ എപ്പോൾ എട്ടു വെട്ടം പൊട്ടി എന്ന് ഓർത്താൽ മതി …
അവർ ഒരു സ്വതന്ത്ര ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചാൽ കളി മാറും , സഭാ പ്രതിസന്ധികൾ,കോൺഗ്രസിലെ രാഷ്ട്രീയ അടി ഒഴുക്കുകൾ, വി എൻ വാസവൻ എന്ന രാഷ്ട്രീയ കളിക്കാരൻ, ഭരണ സ്വധീനം ….ജയത്തിനു വേണ്ടി ഏത് അറ്റം വരെയും പോകുന്ന രീതി …. ഇത്‌ എല്ലാം വലിയ ഘടകങ്ങൾ ആണ്.
ഉമ്മൻ ചാണ്ടിയുടെ പ്രഭാവത്തിൽ, സഹതാപ തരംഗത്തിലും, ആൾ കൂട്ടം കണ്ടും ഓടിപ്പോയി ജയിക്കാം എന്ന് കരുതിയാൽ വലിയ വില കോൺഗ്രസിന് നല്കേണ്ടി വരും.ഇടതുപക്ഷത്തിന് വലിയ തോൽവി ഉണ്ടായാൽ ഭരണവിരുദ്ധവും ഇപ്പോഴത്തെ ലീഡർഷിപ്പിന്റെ പരാജയവും സ്വന്തം പാർട്ടി അണികളുടെ രോഷവും കാണേണ്ടിവരും.

ബിജെപി പുതുപ്പള്ളിയിൽ അത്ഭുതങ്ങളൊന്നും ചെയ്യാൻ പോകുന്നില്ല, ഉള്ള വോട്ടുകൾ നഷ്ടപ്പെട്ടാൽ പോലും അത്ഭുതപ്പെടാനില്ല …
സവർണ്ണ ജാതി മേധാവിത്വം, ചെവിയിൽ പൂടയുള്ള ധാർഷ്ടിയം ,പേരിനു വേണ്ടി ചാവേറുകളായ ഒന്ന് രണ്ടു ക്രിസ്തിയാനികൾ, ഈഴവർ, മുസ്ളീം …. ഇത് മാറാതെ ബിജെപി കേരളത്തിൽ ഗതി പിടിക്കില്ലാ , പിന്നേ മണിപ്പൂരും.

വാർത്ത അയച്ചത്  : പി പി ചെറിയാൻ

 

Author

Leave a Reply

Your email address will not be published. Required fields are marked *