കൊച്ചി: സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്‌നിക്കൽ സയൻസസിലെ സവീത ഡെന്റൽ കോളേജ് പെരിയോഡോണ്ടിക്‌സ് വിഭാഗം ഇന്ത്യൻ സൊസൈറ്റി ഓഫ് പെരിയോഡോന്റോളജിയുമായി
കൈകോർത്ത് ഓറൽ ഹൈജീൻ വാരാഘോഷം സംഘടിപ്പിച്ചു..
പ്ലാസ്റ്റിക് ടൂത്ത് ബ്രഷുകളിൽ നിന്ന് മുളയിൽ നിന്ന് നിർമിക്കുന്ന ടൂത്ത് ബ്രഷുകളിലേക്കുള്ള മാറ്റത്തെ സ്വീകരിച്ചുകൊണ്ട് “ഇക്കോഡോണ്ടിസ്റ്റ് ആകുക”.എന്നതാണ് ഈ വർഷത്തെ തീം. ചടങ്ങിൽ മുളകൊണ്ടുള്ള ടൂത്ത് ബ്രഷുകൾ, ടൂത്ത് പേസ്റ്റ് സാമ്പിളുകൾ, വിജ്ഞാനപ്രദമായ ലഘുലേഖകൾ എന്നിവ രോഗികൾക്ക് വിതരണം ചെയ്തു. അതോടൊപ്പം വായുടെ ആരോഗ്യത്തിന് പരിസ്ഥിതിക്ക് അനുയോച്യമായ വിദ്യകൾ പിന്തുടരാനും രോഗികളെ പ്രോത്സാഹിപ്പിച്ചു. “ഗ്രീൻ ഇന്നൊവേറ്റീവ് ഐഡിയകൾ” പ്രോത്സാഹിപ്പിക്കുവാൻ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങളും മത്സരങ്ങളും പരിപാടിയിൽ സംഘടിപ്പിച്ചു.
ദന്തചികിത്സയിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് സുസ്ഥിരമായ ബദലുകൾ അവതരിപ്പിച്ചു. ഓഗസ്റ്റ് 15 വരെ നീളുന്ന പരുപാടുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Sneha Sudarsan