അറ്റ്‌ലാന്റായിൽ അന്തരിച്ച മേരി ഇടിച്ചാണ്ടിയുടെ പൊതുദർശനം ഇന്ന് : ഷാജി രാമപുരം

Spread the love

അറ്റ്ലാന്റാ : അമേരിക്കയിലെ ആദ്യക്കാല പ്രവാസിയും, അടൂർ തുവയൂർ ചക്കാലയിൽ കുടുംബാംഗവുമായ തോമസ് ഇടിച്ചാണ്ടിയുടെ ഭാര്യ മേരി ഇടിച്ചാണ്ടി (മേരികുട്ടി 88) അറ്റ്ലാന്റായിൽ അന്തരിച്ചു. കോട്ടയം തൈകാട് കുടുംബാംഗമാണ്.

എറണാകുളം വൈ.ഡബ്ല്യൂ.സി.എ യിൽ 1958 കാലഘട്ടത്തിൽ സേവനം ചെയ്തിരുന്ന ബിരുദധാരിയായ മേരിക്കുട്ടി അതെ കാലഘട്ടത്തിൽ എറണാകുളം വൈ.എം.സി.എ യിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന തോമസ് ഇടിച്ചാണ്ടിയുമായി കണ്ടുമുട്ടിയ ബന്ധം പിന്നീട് അമേരിക്കയിലെ ചിക്കാഗോയിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയ തോമസ് ഇടിച്ചാണ്ടിയുമായി ചിക്കാഗോയിൽ വെച്ച് 1965 ൽ വിവാഹിതയാകുകയും, തുടർന്ന് ദീർഘനാൾ ഫ്ലോറിഡായിൽ സേവനം അനുഷ്ഠിക്കുകയും 1994 ൽ റിട്ടയർമെന്റിനു ശേഷം 2017 മുതൽ അറ്റ്ലാന്റായിൽ ഒന്നിച്ചു വിശ്രമ ജീവിതം നയിച്ചുവരവേയാണ് മേരിക്കുട്ടിയുടെ വേർപാട്.

മക്കൾ : ഉഷ ഡാനിയേൽ, അലക്സ്‌ ഇടിച്ചാണ്ടി.

മരുമക്കൾ : ജോൺ ഡാനിയേൽ, ജെന്നി ഇടിച്ചാണ്ടി.

കൊച്ചുമക്കൾ : സറീന, അനിസ, കിരൺ, ലിയ, അന്ന ഇടിച്ചാണ്ടി.

പൊതുദർശനം ആഗസ്റ്റ് 11 വെള്ളിയാഴ്ച (ഇന്ന് ) വൈകിട്ട് 5.30 മുതൽ 8.30 വരെ അറ്റ്ലാന്റാ മാർത്തോമ്മാ ദേവാലയത്തിൽ (6015 Old Stone Mountain Rd, Stone Mountain, GA 30087) വെച്ച് നടത്തപ്പെടും.

സംസ്കാരം ആഗസ്റ്റ് 12 ശനിയാഴ്ച രാവിലെ 9.30 ന് അറ്റ്ലാന്റാ മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷക്ക് ശേഷം എറ്റേണൽ ഹിൽസ് മെമ്മറി ഗാർഡൻസ് സെമിത്തേരിയിൽ (3700 Stone Mountain Hwy, Snellville, GA 30039) സംസ്കരിക്കും. സംസ്കാര ചടങ്ങുകൾ www.tinyurl.com/mary-idichandy എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : ജേക്കബ് ഇടിച്ചാണ്ടി 214 735 6000

Author

Leave a Reply

Your email address will not be published. Required fields are marked *