2023-24 അധ്യയന വർഷം ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ, പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഒപ്പം ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ സീറ്റുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഡി.എൻ.ബി പോസ്റ്റ്, എം.ബി.ബി.എസ്, സീറ്റുകളിലേയ്ക്കുള്ള പ്രവേശനം ആഗ്രഹിക്കുന്നവർ നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നടത്തിയ നീറ്റ് പി.ജി.2023 പ്രവേശന പരീക്ഷ അഭിമുഖീകരിച്ച് നിശ്ചിത യോഗ്യത നേടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരായിരിക്കണം. കൂടാതെ ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് 2023-24, സർക്കാർ അംഗീകൃത ഇൻഫർമേഷൻ ബുള്ളറ്റിനിൽ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/മറ്റ് യോഗ്യതകളും നിബന്ധനകളും ബാധകമായിരിക്കും.ഡി.എൻ.ബി പോസ്റ്റ്, ഡിപ്ലോമ സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷാർഥികൾ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയോടൊപ്പം പ്രവേശന പരീക്ഷ അഭിമുഖീകരിച്ചുള്ള യോഗ്യതയും നേടിയിരിക്കണം. കൂടാതെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ പ്രവേശനം സംബന്ധിച്ച 2023-24 സർക്കാർ അംഗീകൃത ഇൻഫർമേഷൻ ബുള്ളറ്റിനിൽ പ്രതിപാദിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും/മറ്റ് യോഗ്യതകളും, നിബന്ധനകളും ബാധകമായിരിക്കും. ആഗസ്റ്റ് 18 രാവിലെ 10 വരെയാണ് അപേക്ഷ നൽകുന്നതിനും ഓപ്ഷൻ രജിസ്റ്റർ ചെയ്യന്നതിനുമുള്ള അവസരം. ഇൻഫർമേഷൻ ബുള്ളറ്റിനും കൂടുതൽ വിവരങ്ങൾക്കും www.cee.kerala.gov.in കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 25253000.