സര്‍ക്കാരിന്റെ കര്‍ഷക ദിനാചരണം ബഹിഷ്‌കരിക്കും; ചിങ്ങം ഒന്നിന് പട്ടിണി സമരവുമായി രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Spread the love

കൊച്ചി: സര്‍ക്കാരിന്റെ കാര്‍ഷികമേഖലയോടുള്ള അവഗണനയിലും കര്‍ഷകദ്രോഹ സമീപനത്തിലും പ്രതിഷേധിച്ച് ചിങ്ങം ഒന്നിലെ സര്‍ക്കാര്‍വക കര്‍ഷക ദിനാചരണം ബഹിഷ്‌കരിച്ച് കര്‍ഷകരുടെ പട്ടിണിസമരം പ്രഖ്യാപിച്ച് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. പട്ടിണിസമരത്തിന്റെ ഭാഗമായി 100 കേന്ദ്രങ്ങളില്‍ കര്‍ഷക പ്രതിഷേധം സംഘടിപ്പിക്കും.

സംസ്ഥാനതല പട്ടിണി സമരം ആലപ്പുഴ കളക്ട്രേറ്റ് പടിക്കല്‍ ഓഗസ്റ്റ് 17 വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും. പട്ടിണി സമരത്തിന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ വി.സി സെബാസ്റ്റ്യന്‍, സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ്, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, ഡിജോ കാപ്പന്‍, ജോര്‍ജ്ജ് സിറിയക്, അഡ്വ.പി.പി.ജോസഫ്, അഡ്വ.ജോണ്‍ ജോസഫ്, ജോയി കണ്ണഞ്ചിറ, ജോര്‍ജ് ജോസഫ് വാതപ്പള്ളി, കെ.റോസ് ചന്ദ്രന്‍, മനു ജോസഫ്, മാര്‍ട്ടിന്‍ തോമസ്, ആയംപറമ്പ് രാമചന്ദ്രന്‍, സി.ടി.തോമസ്, എന്‍ ഉണ്ണികൃഷ്ണ പണിക്കര്‍ ചേര്‍ത്തല, സി.വി.വിദ്യാധരന്‍, ചാക്കപ്പന്‍ ആന്റണി, ജിമ്മിച്ചന്‍ നടുച്ചിറ, ഔസേപ്പച്ചന്‍ ചെറുകാട്, നൈനാന്‍ തോമസ്, ജോയ് കണ്ണാട്ടുമണ്ണില്‍, വി.ജെ.ലാലി, വര്‍ഗീസ് കൊച്ചുകുന്നേല്‍, അപ്പച്ചന്‍ ഇരുവേലില്‍, ഷാജി തുണ്ടത്തില്‍, അപ്പച്ചന്‍ തെള്ളിയില്‍, ജോര്‍ജ് പള്ളിപ്പാടന്‍, ജിനറ്റ് മാത്യു, ജോബി വടാശ്ശേരി, ബാലകൃഷ്ണന്‍ എംഎ, ഹരിദാസ് കല്ലടിക്കോട്ട്, സജീഷ് കുത്താമ്പൂര്‍, സിറാജ് കൊടുവായൂര്‍, പി.ജെ.ജോണ്‍ മാസ്റ്റര്‍, അഷ്റഫ് സി.പി,. സണ്ണി തുണ്ടത്തില്‍, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, ഷുക്കൂര്‍ കണാജെ, ഷാജി കാടമന എന്നിവരും വിവിധ കര്‍ഷകസംഘടനാ നേതാക്കളും നേതൃത്വം നല്‍കും.

കേരളത്തിന്റെ കാര്‍ഷികമേഖല സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവിലയില്ല. കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ കരിനിയമങ്ങളായി അടിച്ചേല്‍പ്പിക്കുന്നു. കര്‍ഷകര്‍ക്ക് യാതൊരു സംരക്ഷണവുമില്ലാത്ത ക്രൂരത സംസ്ഥാനത്ത് നിലനില്‍ക്കുന്നു. വന്യജീവി അക്രമങ്ങളിലൂടെ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. കര്‍ഷകരെ ക്രൂശിക്കുന്നവര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സംരക്ഷിക്കുവാന്‍ നാടിനെ തീറെഴുതി കടമെടുക്കുന്നു. ഇത്തരം നീതിനിഷേധങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍വക കര്‍ഷകദിനാചരണം ബഹിഷ്‌കരിച്ച് പട്ടിണിസമര പ്രതിഷേധം കര്‍ഷകര്‍ സ്വീകരിച്ചിരിക്കുന്നതെന്നും കര്‍ഷക പ്രക്ഷോഭങ്ങള്‍ സംസ്ഥാന വ്യാപകമാക്കുമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് പറഞ്ഞു.

അഡ്വ.ബിനോയ് തോമസ്
സംസ്ഥാന ചെയര്‍മാന്‍
മൊബൈല്‍: +91 94476 91117

Author

Leave a Reply

Your email address will not be published. Required fields are marked *