കെപിസിസിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
കെപിസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിപ്പിച്ചു.കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.നിരായുധരായി തീഷ്ണമായ പോരാട്ട
വീഥിയിലൂടെ മഹാത്മാഗാന്ധിയും കോണ്‍ഗ്രസും ധീരദേശാഭിമാനികളും നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ മഹത്വം ഇല്ലായ്മ ചെയ്യുന്ന വര്‍ഗീയ ശക്തികളുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ രാജ്യം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കെ.സുധാകരന്‍ പറഞ്ഞു.ലോകത്തിന് മുന്നില്‍ വിസ്മയമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ട ചരിത്രം.മഹാത്മ ഗാന്ധിയും കോണ്‍ഗ്രസും അഹിംസാ മാര്‍ഗത്തിലൂടെ ബ്രട്ടീഷ് സാമ്രാജ്യത്തെ മുട്ടുക്കുത്തിച്ച ആ പോരാട്ടം പുതുതലമുറയ്ക്ക് ഇപ്പോഴും അവിശ്വസനീയമാണെന്നും കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു.
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്‍, ജി.എസ്.ബാബു, ജി.സുബോധന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി, അടൂര്‍ പ്രകാശ് എംപി,ചെറിയാന്‍ ഫിലിപ്പ്,വര്‍ക്കല കഹാര്‍,എം എ വാഹിദ്,കെ.മോഹന്‍കുമാര്‍,പന്തളം സുധാകരന്‍,മണക്കാട് സുരേഷ്,രഘുചന്ദ്രബാല്‍,രമേശന്‍ കരുവാച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.