ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് ‘വിങ്സ്’ തയ്യൽ പരിശീലന കേന്ദ്രം തുറന്നു

Spread the love

തൃശ്ശൂർ ഇരിങ്ങാലക്കുട ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് തയ്യൽ തൊഴിൽ പരിശീലനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മികവിന്റെ കേന്ദ്രങ്ങളായി ബിആർസികളെയും ബഡ്സ് സ്കൂളുകളെയും മാറ്റി തീർക്കാൻ കഴിയുന്നത് വളരെ അഭിമാനകരമായ കാര്യമാണ്. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദപരം ആകണമെന്നും മന്ത്രി പറഞ്ഞു.
‘വിങ്സ്’ എന്ന പേരിലുള്ള തയ്യൽ പരിശീലനത്തിൽ ഓട്ടിസം സെൻററിലെ 18 അമ്മമാരെയും ഭിന്നശേഷി കുട്ടികളുടെ അമ്മമാരെയും സൗജന്യമായി തയ്യൽ പരിശീലിപ്പിച്ച് ഇവർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇരിങ്ങാലക്കുട മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *