പൊതുമേഖലാ സഹകരണ സ്പിന്നിംഗ് മിൽ തൊഴിലാളികൾക്കുള്ള അറ്റൻഡൻസ് ഇൻസെന്റീവ് പ്രഖ്യാപിച്ചു. ഓരോ അറ്റൻഡൻസിനും 12 രൂപ നിരക്കിലാണ് ഇൻസെന്റീവ് നൽകുക. ഏതെങ്കിലും സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം 12 രൂപയിലധികം ഇൻസെന്റീവ് നൽകിയിട്ടുണ്ടെങ്കിൽ തൽസ്ഥിതി തുടരാനും തീരുമാനമായി. ലേബർ കമ്മിഷണർ ഡോ കെ വാസുകിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ടെക്‌സ്റ്റൈൽ വ്യവസായ ബന്ധ സമിതിയിലാണ് തീരുമാനം. ഈ മാസം 26 നു മുമ്പായി ഇൻസെന്റീവ് വിതരണം പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു. യോഗത്തിൽ അഡീഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാൽ, വ്യവസായ ബന്ധസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.