അമിക്കോസ് മീറ്റ് ആൻഡ് പിക്നിക് ഒഫ്‌ നോർത്ത് അമേരിക്ക ചിക്കാഗോയിൽ ഓഗസ്റ്റ് 19 ന് : പി. സി. മാത്യു

Spread the love

ചിക്കാഗോ: നോർത്ത്മേരിക്കയിലെ മാർ ഈവാനിയോസ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ ഫാമിലി പിക്നിക് ഈ വരുന്ന 19 ന് ശനിയാഴ്ച്ച രാവിലെ 11:00 മണിയോടെ സാൻഡ്‌പോണ്ട് ഷെൽറ്ററിൽ (ബ്ലാക്ക്‌വെൽ ഫോറെസ്റ്റ് റിസേർവ്) ഒത്തുകൂടുന്നതോടെ തുടക്കമാകും. ആകാംഷഭരിതരായി കാത്തിരിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഒന്നിക്കുന്നത് പൂർവകാല ഓർമ്മകൾ അയവിറക്കുവാനും പരസ്പരം സ്നേഹം പങ്കുവെക്കുവാനും സഹായകമാകുമെന്ന് കോഓർഡിനേറ്റർ മാരായ ജേക്കബ് ജോൺ, സാബു തോമസ്, ഡോ. ജോസഫ് കുന്നേൽ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

തിരുവനന്തപുരം നാലാം ചിറയിൽ സ്ഥിതി ചെയ്യുന്ന മാർ ഈവാനിയോസ് കോളേജ് കേരളത്തിലെ വലിയ കോളേജുകളിൽ ഒന്നാണ്. ജീവിത തുറമുഖത്തു വലിയ നേതാക്കന്മാരെയും പ്രൊഫെഷനുകളെയും ബിസിനസ് കാരേയും വാർത്തെടുത്ത മാർ ഈവാനിയോസ് കോളേജിൽ നിന്നും നോർത്ത് അമേരിക്കയിൽ ധാരാളം പേരുണ്ട്. വിവിധ സ്റ്റേറ്റുകളിൽ ചാപ്റ്ററുകൾ സൃഷ്ടിക്കുവാനും ശ്രമം നടത്തിവരുന്നതായി കോർഡിനേറ്റർമാർ അറിയിച്ചു.

ബന്ധപ്പെടുവാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
6308905045
3123175647
4693710638
WWW.AMICOSNA.ORG

Author

Leave a Reply

Your email address will not be published. Required fields are marked *