ഉപതെരഞ്ഞെടുപ്പ്; അനുമതികൾക്ക് ഓൺലൈൻ സംവിധാനം

Spread the love

കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവിധ അനുമതികൾക്കായി suvidha.eci.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കണം. യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നതിനും വാഹന പ്രചാരണം നടത്തുന്നതിനും താത്ക്കാലികമായി പാർട്ടി ഓഫീസ് തുറക്കുന്നതിനും വാഹനങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതിനും അനുമതി നേടണം.സ്ഥാനാർഥികൾക്കോ പ്രതിനിധികൾക്കോ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കോ അപേക്ഷിക്കാം. ഒരു തവണ അപേക്ഷ നൽകുന്നതിന് ഉപയോഗിച്ച പ്രൊഫൈൽ തുടർന്നും ഉപയോഗിക്കാനാകും. അനുമതി ആവശ്യമുള്ള ദിവസത്തിന് 48 മണിക്കൂർ മുൻപെങ്കിലും അപേക്ഷ നൽകണം. അപേക്ഷ ലഭിക്കുന്നതിന്റെ മുൻഗണനാക്രമത്തിൽ വരണാധികാരിയാണ് അനുമതി നൽകുക.ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കാംപുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും 18004254842 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.

Author

Leave a Reply

Your email address will not be published. Required fields are marked *