1) സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം ന്യായവിഭാഗം നാഗാർജ്ജുന ആയുർവേദിക് സെന്ററിന്റെ സഹകരണത്തോടെ കാലടി മുഖ്യ കേന്ദ്രത്തിൽ സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാഗാർജ്ജുന ആയുർവേദിക് സെന്റർ ഡയറക്ടർ ഡോ. കൃഷ്ണൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ഡോ. വി. കെ. ഭവാനി അധ്യക്ഷയായിരുന്നു. സ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. കെ. ജി. കുമാരി, ഡോ. ടി. പി. സരിത എന്നിവർ പ്രസംഗിച്ചു. ഡോ. കൃഷ്ണൻ നമ്പൂതിരി, ഡോ. രേഖ നിശാന്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം ന്യായവിഭാഗം നാഗാർജ്ജുന ആയുർവേദിക് സെന്ററിന്റെ സഹകരണത്തോടെ കാലടി മുഖ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ് പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. വി. കെ. ഭവാനി, ഡോ. കെ. ജി. കുമാരി, ഡോ. ടി. പി. സരിത, ഡോ. കൃഷ്ണൻ നമ്പൂതിരി എന്നിവർ സമീപം.
2) സംസ്കൃത സർവ്വകലാശാലയിൽ ബിരുദ/ഡിപ്ലോമ പ്രവേശനംഃ പുനഃവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലും പ്രാദേശിക ക്യാമ്പസുകളിലും ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു /വൊക്കേഷണൽ ഹയർ സെക്കന്ററി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുളളവർക്ക് (രണ്ട് വർഷം) അപേക്ഷിക്കാം. ഒരു ക്യാമ്പസിൽ പരമാവധി മൂന്ന് പ്രോഗ്രാമുകൾക്കാണ് അപേക്ഷിക്കാൻ അർഹതയുളളത്. ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് പ്രായം 2023 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടരുത്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 22. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075