മള്‍ട്ടി അസ്സറ്റ് ഫണ്ടുമായി ശ്രീറാം മുച്വല്‍ ഫണ്ട്

Spread the love

കൊച്ചി: മുന്‍നിര ധനകാര്യ, നിക്ഷേപ കമ്പനിയായ ശ്രീറാം എഎംസി പുതിയ മള്‍ട്ടി അസ്സറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. ഓഹരി, കടപ്പത്രം, സ്വര്‍ണം/വെള്ളി ഇടിഎഫ് തുടങ്ങി വിവിധ ആസ്തികളില്‍ നിക്ഷേപിക്കാന്‍ അവസരമുള്ള ഈ ഫണ്ട് റിസ്‌ക് കുറഞ്ഞ നിക്ഷേപത്തിനും ദീര്‍ഘകാല വരുമാനത്തിനും മികച്ച മാര്‍ഗമൊരുക്കുന്നു. ഈ ഫണ്ടില്‍ സെപ്തംബര്‍ ഒന്നു വരെ നിക്ഷേപിക്കാം. ഒറ്റത്തവണ നിക്ഷേപത്തിനായുള്ള ചുരുങ്ങിയ തുക 5000 രൂപയാണ്. എസ്ഐപികള്‍ക്ക് പ്രതിമാസം 1000 രൂപ, ത്രൈമാസത്തില്‍ 3000 രൂപ എന്നിങ്ങനെ നിക്ഷേപിക്കാം. ലോക്ക്-ഇന്‍ പിരീഡ് ഇല്ല.

ഫണ്ടിന്റെ 65 ശതമാനം മുതല്‍ 80 ശതമാനം വരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓഹരികളിലായിരിക്കും നിക്ഷേപിക്കുക. 10 ശമതാനം മുതല്‍ 25 ശതമാനം വരെ ഉയര്‍ന്ന ഗുണമേന്മയുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ പിന്തുണയുള്ള കടപ്പത്രങ്ങളിലും സ്വര്‍ണം/ വെള്ളി ഇടിഎഫുകളിലും 10 ശതമാനം വരെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകളിലും നിക്ഷേപിക്കും.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *