അര്‍ബന്‍ ബാങ്ക് തിരഞ്ഞെടുപ്പ്: മര്യാപുരം ശ്രീകുമാറിനെ ചുമതലപ്പെടുത്തി

Spread the love

തിരുവനന്തപുരം :   നെയ്യാറ്റിന്‍കര സഹകരണ അര്‍ബന്‍ ബാങ്കിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ തര്‍ക്കങ്ങള്‍ പരിശോധിക്കാനും നിലവില്‍ പ്രഖ്യാപിച്ച പാനല്‍ പുനഃപരിശോധിക്കാനും കെ.പി.സി.സി നിര്‍ദ്ദേശം നല്‍കി.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് അടിയന്തിരമായി ഇടപെടല്‍ നടത്താന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാറിനെ ചുമതലപ്പെടുത്തിയതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *