ന്യു യോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Spread the love

ന്യൂ യോർക്ക്: ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ, ഡെപ്യൂട്ടി കോൺസൽ ജനറൽ ഡോ. വരുൺ ജെഫ് എന്നിവർ നേതൃത്വം നൽകി.

കോൺസൽ ജനറൽ ദേശീയ പതാകയുയർത്തിയതിനെ തുടർന്ന് ദേശീയ ഗാനം ആലപിച്ചു. കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ വിവിധ സ്വതന്ത്ര്യദിന സന്ദേശങ്ങൾ വായിച്ചു.

ഫോമാ നേതാവ് തോമസ് റ്റി ഉമ്മൻ, ഫൊക്കാന നേതാവ് ലീല മാരേട്ട്, ഫ്ലോറൽ പാർക്ക്-ബെൽറ്സ് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കോശി ഓ തോമസ് .തുടങ്ങി ഒട്ടേറെ പ്രവാസി നേതാക്കൾ പങ്കെടുത്തു.

ന്യൂ യോർക്ക് ഗവർണർ കാത്തി ഹൊക്കൽ ആശംസകൾ നേർന്നു സംസാരിച്ചു. ന്യൂ യോർക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മുഖ്യപരിപാടികളുടെ വീഡിയോ പ്രസന്റ്റേഷനും ഉണ്ടായിരുന്നു.

നേരത്തെ യൂണിയൻ സ്‌ക്വയറിൽ ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ ത്രിവർണ പതാക ഉയർത്തി. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യൻ ജനതയ്ക്കു ആശംസകൾ നേർന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *