വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

Spread the love

വിർജീനിയ: നോർത്തേൺ വിർജീനിയയിലെ സെയിന്റ് ജൂഡ് പള്ളിയിൽ ആഗസ്റ്റ് 13 -ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ഇടവകയിലെ വിശുദ്ധ അൽഫോൻസ്സായുടെ നാമഥേയത്തിലുള്ള കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ അരങ്ങേറിയത് . ബഹുമാനപ്പെട്ട ഫാദർ നിക്കോളാസ് തലക്കോട്ടൂർ അർപ്പിച്ച ആഘോഷ പൂർവമായ പാട്ടു കുർബാനയോട് കൂടിയാണ് തിരുന്നാൾ കർമങ്ങൾ ആരംഭിച്ചത്.

വിശുദ്ധ അൽഫോൻസാമ്മയുടെ പ്രാർത്ഥന ജീവിതം നമ്മുക്ക് മാതൃക ആയിരിക്കട്ടെയെന്നും, ഈ വിശുദ്ധയുടെ അനുഗ്രഹം ഇടവകയിലെ എല്ലാ കുടംബങ്ങളും ഉണ്ടായിരിക്കട്ടെ എന്ന് അദ്ദേഹം പ്രസംഗമദ്ധ്യേ ആശംശിച്ചു. ഭരണങ്ങാനം സ്കൂളിൽ പഠിച്ചിരുന്ന കാലത്തു പലതവണ അൽഫോൻസാമ്മയെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ച ശ്രീ. അച്ചാമ്മ അഗസ്റ്റിന്റെ സാന്നിധ്യം ആഘോഷങ്ങൾക്ക് മികവേകി.

ഇടവകങ്ങളായ ടോണിയുടെയും സുമിയുടെയും അമ്മച്ചിയാണ് 90 വയസ്സ് പൂർത്തിയാക്കിയ ശ്രീ. അച്ചാമ്മ അഗസ്റ്റിൻ . അച്ചാമ്മ ആന്റിയുടെ സഹോദരി സിസ്റ്റർ മേരി മേഴ്‌സി മൂക്കൻതോട്ടം അൽഫോൻസാമ്മയുടെ കൂടെ അതെ മഠത്തിൽ ആണ് താമസിച്ചിരുന്നത്. തന്റെ ഓർമ്മയിലുള്ള അനുഭവങ്ങൾ അച്ചാമ്മ ആന്റി ഇടവകജനങ്ങളും ആയി പങ്കു വെയ്ക്കുകയുണ്ടായി.

ആഘോഷമായ പാട്ടുകുർബാനക്കു ശേഷം അൽഫോൻസാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലാപരിപാടി ആഘോഷങ്ങൾ നടന്നു. കൂട്ടായ്മ കോർഡിനേറ്റർസ് ആയ സജിത്ത് തോപ്പിൽ, കവിത മിഥുൻ എന്നിവരാണ് ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചത്. അതിനു ശേഷം സ്നേഹ വിരുന്നോടു കൂടി ആഘോഷങ്ങൾ സമാപിച്ചു.

റിപ്പോർട്ട് തയ്യാറാക്കിയത്: റോണി തോമസ്

Author

Leave a Reply

Your email address will not be published. Required fields are marked *