വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയം യൂട്യൂബ്, 98% വിദ്യാർത്ഥികളും ഡിജിറ്റൽ പഠന സഹായം ഉപയോഗിക്കുന്നതായി സിപിപിആർ കണ്ടെത്തൽ

Spread the love

കൊച്ചി (24/08/2023): വിദ്യാർത്ഥികളിൽ 98 ശതമാനം പേരും പഠനത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായം തേടുന്നതായി സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് പഠനത്തിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ 400ൽ അധികം അപ്പർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 407 വിദ്യാർത്ഥികൾ, 52 അധ്യാപകർ, 47 രക്ഷിതാക്കൾ എന്നിവരിലാണ് സർവെ നടത്തിയത്. 97.79 ശതമാനം വിദ്യാർത്ഥികളും ഡിജിറ്റൽ പഠന വിദ്യകളുടെ സഹായം ഉപയോഗിക്കുന്നുണ്ടെന്ന് സർവെയിൽ നിന്ന് കണ്ടെത്തി. ടിവി, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, ഇ-ലേണിംഗ് ആപ്പുകൾ, വിദ്യാഭ്യാസ ചാനലുകൾ തുടങ്ങിയവയാണ് ഡിജിറ്റൽ പഠന ഉപകരണങ്ങളായി വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത്. എറണാകുളം ജില്ലയിലെ എയ്ഡഡ്, സർക്കാർ സ്കൂൾ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലുമാണ് പടനം നടത്തിയത്. 98.07 ശതമാനം അധ്യാപകരും വിദ്യാർത്ഥികളെ ഡിജിറ്റൽ പഠന ഉപകരണങ്ങളുടെ ഉപയോഗത്തിനായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. 59.71 ശതമാനം വിദ്യാർത്ഥികളാണ് പഠനത്തിനായി ഡിജിറ്റൽ പഠന ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത്. ബൈജൂസ്, സൈലം, എക്സാം വിന്നർ തുടങ്ങിയ സ്വകാര്യ ഡിജിറ്റൽ ലേണിംഗ് ആപ്പുകളാണ് ഭൂരിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപയോഗിക്കുന്നത്.

ASIF MUHAMMED | Media Associate

✆: +919562575359 | ✉: [email protected]

Centre for Public Policy Research

1st Floor, ‘Mandoli House’, New Link Road (Opp. Metro Pillar 821) Elamkulam, Kochi, Kerala – 682020
☏: 91 484 4043895 |✆: 91 97457 09174

www.cppr.in | [email protected]

Author

Leave a Reply

Your email address will not be published. Required fields are marked *