സാജീനോം ഗ്ലോബൽ ആരോഗ്യ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു

Spread the love

തിരുവനന്തപുരം: പ്രമുഖ മോളിക്യുളാർ ഡയഗ്നോസ്റ്റിക് സ്ഥാപനമായ സാജീനോം ഗ്ലോബൽ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ജനിതക ശാസ്ത്രം, ആരോഗ്യം എന്നിവ സംബന്ധിച്ച അറിവുകൾ ജനങ്ങളിൽ എത്തിക്കുക, ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള നൂതന രോഗനിർണയ മാർഗങ്ങൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായ ഡിജിറ്റൽ ക്യാമ്പയിൻ്റെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐഎഎസ് നിർവ്വഹിച്ചു. മോളിക്യുളാർ ഡയഗ്നോസ്റ്റിക്, ഗവേഷണം, അക്കാദമിക് മേഖലകളിൽ പ്രവർത്തിക്കുന്ന സാജീനോം ഗ്ലോബലിൻ്റെ പേട്ടയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് എസ് എൻ രഘുചന്ദ്രൻ നായർ, സാജീനോം ചെയർമാൻ ഡോ. എം. അയ്യപ്പൻ, ചീഫ് അഡ്വാൻസ്മെൻ്റ് ഓഫീസർ രശ്മി മാക്സിം,
ഡോ. അനുപമ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.സി എഫ് ഒ ദാമോദരൻ നമ്പൂതിരി, ഡോ. ആർ സി ശ്രീകുമാർ, ഡോ.ദിനേശ് റോയി തുടങ്ങിയവർ പങ്കെടുത്തു.

vijin vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *