കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് 113 ഇ-ബസുകൾ കൂടി; 60 ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു

Spread the love

ദീർഘദൂര റൂട്ടിൽ രണ്ടു ഹൈബ്രിഡ് ഹൈടെക് ബസുകൾ.
*തലസ്ഥാനത്ത് 163 ഹരിത ബസുകൾ
*മാർഗദർശി ആപ്പിലൂടെ ബസിനെക്കുറിച്ച് തത്സമയ വിവരങ്ങൾ
തിരുവനന്തപുരം നഗരസഭയുടെ സ്മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമായി 60 ഇ-ബസുകൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 104 കോടി രൂപ ചെലവിലാണ് ഇ-ബസുകൾ വാങ്ങിയത്. നിലവിൽ 50 ഇ-ബസുകൾ തിരുവനന്തപുരത്ത് സിറ്റി സർവീസായി ഓടുന്നുണ്ട്. ഇതോടെ തലസ്ഥാനനഗരിയിലെ മൊത്തം കെ.എസ്.ആർ.ടി.സി ഇ-ബസുകളുടെ എണ്ണം 163 ആകും.

Author

Leave a Reply

Your email address will not be published. Required fields are marked *