ഡോക്ടർ ഗോപിനാഥ് മുതുകാട് സെപ്റ്റംബർ 11 ന് ഡാലസിൽ : ഡോക്ടർ മാത്യു ജോയ്‌സ്, ജി. ഐ.സി. മീഡിയ ചെയർമാൻ

Spread the love

ഡാളസ്: മെർലിൻ അവാർഡ് ജേതാവും പേരുകേട്ട മജിഷ്യനുമായിരുന്ന ഡോക്ടർ ഗോപിനാഥ് മുതുകാട് ഈ വരുന്ന സെപ്റ്റംബറിൽ (11 ന്) വൈകിട്ടു 6:30 ന് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ചാരിറ്റി സെന്റർ) ഒരുക്കുന്ന ചാരിറ്റി ഡിന്നറിൽ പെങ്കെടുക്കുമെന്നും അമേരിക്കൻ ഇൻഡ്യാക്കാർക്കുവേണ്ടി മോട്ടിവേഷണൽ പ്രസംഗം നടത്തുമെന്നും ഒപ്പം സദസ്സിൽ നിന്നുമുള്ള ചോദ്യങ്ങൾക്കു മറുപടി പറയുകയും ചെയ്യുമെന്ന് ജി. ഐ. സി. ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു ഒരു പ്രത്യേക പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഡാളസിലെ സുഹൃത്തുക്കളെയും ഡോക്ടർ ഗോപിനാഥിന്റെ തിരുവനന്തപുരത്തു 300 ലധികം ഭിന്ന ശേഷിക്കാരെ ജീവിതത്തിന്റെ വിവിധ തുറകളിലേക്കു അവരവരുടെ ജന്മനാ ലഭിച്ച താലന്തുകൾക്കനുസരിച്ചു കൈ പിടിച്ചു ഉയർത്തുവാൻ രൂപീകരിച്ച “ഡിഫറെന്റ് ആർട് സെന്റർ” പ്രവർത്തനങ്ങൾക്കു കൈത്താങ്ങു നല്കുവാനാഗ്രഹിക്കുന്നവർക്കും ഹൃദയപൂർവം കടന്നു വരുവാൻ കഴിയുമെന്ന് പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്ന ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ പറഞ്ഞു.

ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുവേണ്ടി സമർപ്പണ ബോധത്തോടെ മുഴുവൻ സമയവും പ്രവർത്തിക്കുവാൻ ഈശ്വര തുല്യമായ വരം ലഭിച്ചവർക്ക് മാത്രമേ കഴികയുള്ളുവെന്നും സന്മനസ്സുള്ളവർ ഈ ഡിന്നർ പ്രോഗ്രാമിൽ പെങ്കെടുത്തു സഹരിക്കുന്നത് ആഭികാമ്യമായ ഒരു സൽപ്രവർത്തി തന്നെയാണെന്നു പി. സി. മാത്യു ഒരു ചോദ്യത്തിന് മറുപടി ആയി പ്രതികരിച്ചു. കാരണം ഡോക്ടർ ഗോപിനാഥിന്റെ പ്രവർത്തനങ്ങൾ ഏതു ഭാരതീയനും പ്രേത്യേകിച്ചു മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

പ്രോഗ്രാം നടത്തുന്ന സ്ഥലം: KEA IMPORTS, 580 CASTLEGLEN DRIVE, GARLAND.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.

പി. സി. മാത്യു 972 999 6877, വര്ഗീസ് കയ്യാലക്കകം 469 236 6084, എലിസബത്ത് റെഡ്‌ഡിയാർ 972 330 6526 ഷ്രൂജൻ കുമാർ 469 678 6212

P.C. Mathew

Author

Leave a Reply

Your email address will not be published. Required fields are marked *