ഇസുസു പുതിയ ഡി-മാക്‌സ് എസ്-ക്യാബ് ഇസഡ് പുറത്തിറക്കി

Spread the love

കൊച്ചി :  ഇസുസു മോട്ടോര്‍സ് ഇന്ത്യ, ക്രൂ-ക്യാബ് പിക്കപ്പ് വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും പുതിയ വാഹനമായ ഡി-മാക്‌സ് എസ്-ക്യാബ് ഇസഡ് പുറത്തിറക്കി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഈ വാഹനത്തില്‍ ഏറ്റവും മികച്ച ഫീച്ചറുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുപ്പതോളം ഫീച്ചറുകള്‍ ഉള്ളതില്‍ 18 എണ്ണം സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ചവയാണ്. രണ്ടര ലിറ്ററിന്റെ ഇസുസു 4ജെഎ1 എഞ്ചിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സെഗ്മെന്റിലെ മറ്റൊരു വാഹനത്തിനും അവകാശപ്പെടാനാകാത്ത കീലെസ്സ് എന്‍ട്രി സംവിധാനം എസ്-ക്യാബ് ഇസഡിലുണ്ട്. കോസ്മിക് ബ്ലാക്ക്, ഗലേന ഗ്രേ, സ്പ്ലാഷ് വൈറ്റ്, നോട്ടിലസ് ബ്ലൂ, ടൈറ്റാനിയം സില്‍വര്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ഇസുസു ഡി-മാക്‌സ് എസ്-ക്യാബ് ഇസഡ് എത്തുന്നത്. ചെന്നൈയിലെ എക്‌സ്-ഷോറൂം വില 14,99,910 രൂപയാണ്.

ഇസുസു ഡി-മാക്‌സ് ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് ഇതുവരെ മികച്ച പ്രതികരണമാണ് കിട്ടിയിട്ടുള്ളത്. എസ്-ക്യാബ് ഇസഡ് വാങ്ങുന്നവര്‍ക്കും അവരുടെ നിക്ഷേപത്തിന് പരമാവധി മൂല്യം കിട്ടുമെന്ന് ഇസുസു മോട്ടോര്‍സ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ടോറു കിഷിമോട്ടോ പറഞ്ഞു.

ഡ്രൈവിംഗ് കൂടുതല്‍ സുഖകരമാക്കുന്നതിന് വേണ്ടി സെന്റര്‍ കണ്‍സോളില്‍ കപ്പ് ഹോള്‍ഡറുകളും ഓട്ടോമാറ്റിക്കായി ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന പവര്‍ വിന്‍ഡോയും മാപ് ലാമ്പും സണ്‍ഗ്ലാസ് ഹോള്‍ഡറും, വാനിറ്റി മിററും പുതിയ ഡി-മാക്‌സ് എസ്-ക്യാബ് ഇസഡില്‍ നല്‍കിയിട്ടുണ്ട്. മുന്നിലും പിന്നിലും ക്രംമ്പിള്‍ സോണുകള്‍, ക്രോസ് കാര്‍ ഫ്രണ്ട് ബീം, വാഹനത്തിനുള്ളിലേക്ക് പുറത്ത് നിന്നൊരാള്‍ അതിക്രമിച്ചു കയറുന്നത് തടയാനുള്ള സംവിധാനം, അണ്ടര്‍ബോഡി സ്റ്റീല്‍ പ്രൊട്ടക്ഷന്‍ അങ്ങനെ നിരവധി സുരക്ഷാസംവിധാനങ്ങള്‍ ഇസുസു ഡി-മാക്‌സ് എസ്-ക്യാബ് ഇസഡിലുണ്ട്. അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പെട്ടെന്ന് സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ എഞ്ചിനിലേക്കുള്ള പവര്‍ കട്ട് ചെയ്യുന്ന ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റം എന്ന ഫീച്ചറുമുണ്ട്.

പരുന്തുകളെ അനുസ്മരിപ്പിക്കുന്ന ക്രോം ഗ്രില്‍ , ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ് ലാംബുകള്‍, സ്പോര്‍ട്ടി ആയ റൂഫ് റെയിലുകള്‍,ഗണ്‍ മെറ്റല്‍ ഷാര്‍ക് ഫിന്‍ ആന്റിന,പുതുതായി ഡിസൈന്‍ ചെയ്ത സിക്‌സ്-സ്‌പോക് വീല്‍ കവറുകള്‍, ക്രോം ഫിനിഷുള്ള റിയര്‍ വ്യൂ മിററുകള്‍ക്കൊപ്പം ഘടിപ്പിച്ചിട്ടുള്ള ഇന്‍ഡികേറ്ററുകള്‍, എല്‍ഇഡി ടെയില്‍ ലാംബുകള്‍ തുടങ്ങിയവയാണ് ഡി-മാക്‌സ് എസ്-ക്യാബ് ഇസഡിന്റെ മറ്റു പ്രത്യേകതകള്‍. ആകര്‍ഷകമായ പിയാനോ ബ്ലാക്ക് ട്രിം ഇന്‍സേര്‍ട്ടുകള്‍, ത്രീ-സ്‌പോക് ലെതര്‍ പതിപ്പിച്ച, ഓഡിയോ കോണ്‍ട്രോളോട് കൂടിയ സ്റ്റിയറിങ് വീല്‍,ഉള്ളില്‍ കറുപ്പും ചാരനിറവും ഇടകലര്‍ന്ന പ്രീമിയം നിറങ്ങള്‍, പിറകില്‍ യുഎസ്ബി ചാര്‍ജിങ് പോയിന്റ് തുടങ്ങി യാത്ര സുഖകരമാക്കുന്ന ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *