റവ. ഇ. ജെ ജോർജ് കശീശായുടെ വേർപാടിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം അനുശോചിച്ചു : ഷാജി രാമപുരം

Spread the love

ന്യൂയോർക്ക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ ജേഷ്ഠ സഹോദരനും, സീനിയർ വൈദീകനുമായ അഞ്ചേരി ഇലയ്ക്കാട്ടു കടുപ്പിൽ വന്ദ്യ. ദിവ്യശ്രീ. റവ. ഇ. ജെ. ജോർജ് കശീശായുടെ (95 ) വേർപാടിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനു വേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അനുശോചനം അറിയിച്ചു.

കോട്ടയം സെമിനാരി ഹൈസ്കൂൾ, കീഴില്ലം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1956 ൽ യൂഹാനോൻ മാർത്തോമ്മായിൽ നിന്ന് ശെമ്മാശ് സ്ഥാനവും പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് കശീശ്ശാ സ്ഥാനവും സ്വീകരിച്ചു.

കുലശേകരം, പുല്ലൻ ചേരി, ചുങ്കത്തറ, മുതുകുളം, ഇടക്കര, കോവിലൂർ, മേഴക്കോട്, നാഗർകോവിൽ , പെരിനാട്, മുഖത്തല, കിഴക്കേ കല്ലട , കൈതക്കോട്, കറ്റാനം, താമരക്കുളം, നൂറനാട്, ചുനക്കര , ജാലഹള്ളി , മന്ദമരുതി, സൂററ്റ്, വാപി , ചന്ദക്കുന്ന്, പുതുപള്ളി, തലപ്പാടി, വാളകം, പൊടിയാട്ടുവിള, പേറ, മലയാലപ്പുഴ, അഞ്ചേരി എന്നീ ഇടവകളുടെ വികാരിയായി ശുശ്രൂഷ നിർവഹിച്ചു.

മാർത്തോമ്മാ സഭയുടെ കുഴൽമന്ദം ആശ്രമ മിഷനറി, ഹോസ്കോട്ട് മിഷൻ മിഷനറി, തെക്കൻ തിരുവിതാംകൂർ മിഷനറി, വാപി ഖരിയാർ റോഡ് മിഷനറി, മലയാലപ്പുഴ നവജീവൻ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചു.

സഹധർമ്മിണി : അയിരൂർ ചെറുകര നല്ലേറ്റു ഡോ. സോഫി ജോർജ്.

മക്കൾ : ഡോ. ജേക്കബ് ജോർജ് (ദുബായ് ) , ഡോ. സാറാ ഇമ്മാനുവേൽ (വെല്ലൂർ ), കേണൽ റേച്ചൽ ജോർജ് (യു എസ് എ ) , മാത്യു ജോർജ് (മേഘാലയ ).

 

Author

Leave a Reply

Your email address will not be published. Required fields are marked *