മുണ്ടംവേലിയില്‍ ജി.സി.ഡി.എ-ലൈഫ് മിഷന്‍ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു* ലൈഫ് ഭവന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 18,000 കോടി രൂപഎറണാകുളം പി & ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി ജി.സി.ഡി.എ-സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിച്ച് തോപ്പുംപടി മുണ്ടംവേലിയില്‍ ഭവന സമുച്ചയങ്ങൾ നിർമ്മിച്ചു. ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ 2016 മുതല്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപയാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം ഇതുവരെ 3.48 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചുവെന്നും ഒരു ലക്ഷം വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറഞ്ഞു.വീടില്ലാത്ത ഒരാളും കേരളത്തിലുണ്ടാകരുത് എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ആ ലക്ഷ്യം കേരളം കൈവരിക്കും. ഇതാണ് കേരളത്തിന്റെ വികസന ബദല്‍ എന്നും മന്ത്രി പറഞ്ഞു. വീട് നിര്‍മ്മാണത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കുന്നത് കേരളത്തിലാണ്; നാലു ലക്ഷം രൂപ. രണ്ടാം സ്ഥാനത്തുള്ള ആന്ധ്ര നല്‍കുന്നത് 1.8 ലക്ഷം രൂപ മാത്രമാണെന്നും മന്ത്രി പറഞ്ഞു.