ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിർദേശം ഇന്ത്യാ മഹാരാജ്യത്തെ ഭരണഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് ശശി തരൂർ എംപി. അത് അത്രവേഗം നടപ്പാക്കാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു . കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കെപിസിസി ആസ്ഥാനം സന്ദർശിച്ച ശരി തരൂർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
നമ്മുടേത് ഒരു പാർലമെന്ററി സംവിധാനമാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം നടക്കുന്നത് പ്രസിഡന്‍ഷ്യൽ സംവിധാനത്തിൽ മാത്രമാണ്. ഈ സംവിധാനത്തിൽ ഒരു പ്രസിഡന്റിനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ കാലാവധി നാലുവർഷമോ അഞ്ചുവർഷമോ ആയിരിക്കും. നമ്മുടേത് പാർലമെന്ററി ഡെമോക്രസിയാണ്. ഇവിടുത്തെ നിയമം അനുസരിച്ച് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ സർക്കാർ രാജിവയ്ക്കണം.
ജനാധിപത്യത്തിൽ ഭൂരിപക്ഷമില്ലെങ്കിൽ ഭരിക്കാനാകില്ല. അതു നിയമമാണ്. അവിടങ്ങളിലെല്ലാം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമോ?. ഇതിനെക്കുറിച്ച് ചിന്തിക്കുകയും ചർച്ച ചെയ്യുകയും വേണ്ടേ. വെറുതേ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം പറഞ്ഞിട്ട് പോകുകയാണ്. അതുപോലെതന്നെ ‘ഒരു നേതാവ്, ഒരു പാർട്ടി, ഒരു മതം, ഒരു ദൈവം’ എന്നൊക്കെ പറഞ്ഞു നടക്കുന്നവർക്ക് ഈ രാജ്യത്തിന്റെ ബഹുസ്വരതയെക്കുറിച്ച് ഒരു ചിന്തയുമില്ലേ?കേന്ദ്രം വെറുതെ ഒരു മുദ്രാവാക്യം പറഞ്ഞു നടക്കുകയാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വന്നാൽ പോലും കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ ബിജെപിക്ക് സീറ്റ് കിട്ടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.എസ്.ബാബു,
ജി.സുബോധൻ, മര്യാപുരം ശ്രീകുമാർ, ,ഡി.സി.സി. പ്രസിഡന്റ് പാലോട് രവി , പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ്മോഹൻരാജ്, തുടങ്ങിയവർ തരൂരിനെ കെപിസിസിയിൽ സ്വീകരിച്ചു.