പുതുപ്പള്ളിയിൽ പിണറായി സർക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കും : രമേശ് ചെന്നിത്തല

Spread the love

പിണറായി സർക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കുന്നതാകും പു തുപ്പള്ളി തെരെഞ്ഞെടുപ്പ് ഫലമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളമാകെ ജനവിരുദ്ധ സർക്കാരിനെതിരായ വികാരം പ്രകടമാണ്. അത് മറികടക്കാൻ പിണറായിക്കും കൂട്ടർക്കും കഴിയില്ല.
ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം എത്രകണ്ട് കുറക്കാമെന്ന ഗവേഷണമാണ് ഇപ്പോൾ ഇടത്പക്ഷത്ത് നടക്കുന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ നേരിട്ടും സൈബർ സഖാക്കളുടെ ഒളിഞ്ഞും

തെളിഞ്ഞുമുള്ള ആക്രമണം സി പി എമ്മിന് തന്നെ ബൂമറാങ്ങാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ മരണമടഞ്ഞ ഉമ്മർ ചാണ്ടിയെ ഇടത് പക്ഷം ഭയപ്പെടുന്നത്. ഇത്രത്തോളം വേട്ടയാടപ്പെട്ട കുടുംബം സംസ്ഥാന രാഷ്ട്രീയത്തിൽ വേറെയില്ല.
ചാണ്ടി ഉമ്മന് ലഭിക്കുന്ന ഒരോ വോട്ടും ഉമ്മൻ ചാണ്ടിക്കുള്ളത് കൂടിയാണ്. അത് കൊണ്ട് തന്നെ ഭൂരി പക്ഷം ഇത് വരെ ലഭിച്ചതിനെ മറികടക്കുന്നെ കാര്യം ഉറപ്പാണ്.

ഇലക്ഷൻ പ്രചരണം തുടങ്ങിയ നാൾ മുതൽ പുതു പള്ളിയിൽ പ്രചരണത്തിനുണ്ടായിരുന്ന ആളെന്ന നിലക്കും ദീർഘകാലം എം പി യായിരുന്ന മണ്ഡലമെന്ന നിലക്കും എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യം ഇത്രയേറെ വികസനമെത്തിയ മണ്ഡലം ചുരുക്കമാണ്. ഉമ്മൻ ചാണ്ടി അത്രത്തോളം മണ്ഡലത്തേയും ജനങ്ങളേയും സ്നേഹിച്ചിരുന്നു. പുതു പള്ളിയിലെ മുക്കും മൂലയിലും അത്പ്രകടമാണ്.

ഉമ്മൻ ചാണ്ടിയുടെ സ്മരണ ഉറങ്ങുന്ന പുതുപള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്രം വിജയം നൽകണമെന്ന് രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *