തോമസ് ചേന്നാട്ട് (ജിമ്മിച്ചന്‍, 61) ഹാര്‍ട്ട്‌ഫോര്‍ഡില്‍ അന്തരിച്ചു

Spread the love

കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ പാരീഷ് കൗണ്‍സില്‍ അംഗവും മുന്‍ ട്രസ്റ്റിയുമായിരുന്ന തോമസ് ചേന്നാട്ട് (ജിമ്മിച്ചന്‍, 61) അന്തരിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ചങ്ങനാശേരി രൂപതയിലെ ചമ്പക്കുളം പരേതരായ ആന്റണി – ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ജിമ്മിച്ചന്‍ 1994-ലാണ് അമേരിക്കയിലെത്തിയത്. തുടര്‍ന്ന് വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ് എന്ന സ്ഥലത്ത് താമസമാക്കിയ അദ്ദേഹം വിവിധ ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. വെസ്റ്റ് ഹാര്‍ട്ട് ഫോര്‍ഡ് സെന്റ് ഹെലേന റോമന്‍ കത്തോലിക്കാ ഇടവകയിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നൈറ്റ് ഓഫ് കൊളംബസ് എന്ന സംഘടനയിലും അംഗമായിരുന്നു.

ഭാര്യ ജെസി തോമസ് തിരുവാമ്പാടി പ്ലാത്തോട്ടത്തില്‍ കുടുംബാംഗമാണ്. ജെഫ്‌റിന്‍ തോമസ് (മെഡിക്കല്‍ വിദ്യാര്‍ത്ഥി), ജെയ്ഡന്‍ തോമസ് (കോളജ് വിദ്യാര്‍ത്ഥി) എന്നിവരാണ് മക്കള്‍.

സംസ്‌കാര ശുശ്രൂഷകള്‍ വെസ്റ്റ് ഹാര്‍ഡ് ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ 2023 സെപ്റ്റംബര്‍ എട്ടാം തീയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നിരവധി വൈദീകരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി നടക്കുന്നതാണ്. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് പള്ളിയിലെ തിരുകര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മികത്വം വഹിച്ച് രൂപതയുടെ അനുശോചനം അറിയിക്കും. വി. കുര്‍ബാനയ്ക്ക് മുമ്പായി രാവിലെ 9 മണി മുതല്‍ 11 വരെ പരേതന് അന്തിമോപചാരം അര്‍പ്പിക്കുന്നതിന് പള്ളിയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

പള്ളിയിലെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ന്യൂവിംഗ്ടണ്‍ വെസ്റ്റ് മെഡോ സെമിത്തേരിയിലുള്ള കുടുംബ കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കുന്നതാണ്.

ജിമ്മിച്ചന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഹാര്‍ട്ട് ഫോര്‍ഡ് സെന്റ് തോമസ് പാരീഷ് കൗണ്‍സില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *