ഡാളസ്: മെർലിൻ അവാർഡ് ജേതാവും ലോക പ്രശസ്ത മജിഷ്യനുമായിരുന്ന ഡോക്ടർ ഗോപിനാഥ് മുതുകാടിനൊപ്പം ഡാളസിലെ വിദേശ ഇന്ത്യക്കാർക്കുവേണ്ടി ഈ വരുന്ന സെപ്റ്റംബറിൽ (11 ന്) വൈകിട്ടു 6:30 ന് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ചാരിറ്റി സെന്റർ) ഒരുക്കുന്ന “EMPOWERING WITH LOVE” (“സ്നേഹത്താൽ ശക്തിപ്പെടുത്തുക”) എന്ന് പേരിട്ടിരിക്കുന്ന ചാരിറ്റി ഡിന്നറി
നുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി. സി. മാത്യു അറിയിച്ചു.
ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, അഗപ്പേ ഹോം ഹെൽത്ത് പ്രസിഡന്റ് പാസ്റ്റർ ഷാജി കെ. ഡാനിയേൽ, റെവ. ഫാദർ രാജു ഡാനിയേൽ, പാസ്റ്റർ സാബു ജോസഫ് (കംഫോർട്ട് ഫുൾ ഹോസ്പെൽ ചർച്), കേരളാ അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, സെക്രട്ടറി അനശ്വർ മാമ്പിള്ളിൽ, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് പ്രസിഡന്റ് ശ്രീ വര്ഗീസ് അലക്സാണ്ടർ, ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് സണ്ണി മാളിയേക്കൽ, ഡോക്ടർ എബി ജേക്കബ് (പ്രീമിയർ ഡെന്റൽ), ബിന്ദു മാത്യു (ബീം റിയൽറ്റർ), ലോസൻ ട്രാവെൽസ് പ്രസിഡന്റും ഫോമാ നേതാവുമായ ബിജു തോമസ്, റജി ഫിലിപ്പ് (കറി ലീഫ്), റെജി ചാമുണ്ഡ ഓട്ടോമോട്ടീവ്സ്, ജിൻസ് മാടമാന (ഗ്രേസ് ഇൻഷുറൻസ്) മുതലായ ഡാളസിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ശോഭിക്കുന്ന നേതാക്കൾ പരിപാടികളിൽ പങ്കെടുത്തു പിന്തുണ നൽകും.
ഭിന്നശേഷിക്കാരായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്ന് അവർക്കു സമത്വം നേടിയെടുക്കുവാൻ അഭൂതമായ സമർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന ഡോക്ടർ ഗോപിനാഥ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തും. സദസ്സിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകും. ചടങ്ങിൽ ഡോക്ടർ ഗോപിനാഥ് മുതുകാടിനെ പൊന്നാട പുതപ്പിച്ചുകൊണ്ട് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ആദരിക്കും.
“കോടീശ്വരന്മാർ കോടികൾ നൽകുമ്പോൾ നാം ചെയ്യുന്നതിന് എന്തു പ്രസക്തി” എന്ന് ഒരാൾ ചോദിച്ചപ്പോൾ, “ആനക്ക് തടി ഭാരമല്ലെങ്കിൽ ഉറുമ്പിന് അരി ഒട്ടും ഭാരമല്ല” എന്നാണ് ഭാരവാഹികൾ പ്രതികരിച്ചത്. ഡാളസിലെ നല്ലവരായ ഏവരുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും കോഓർഡിനേറ്റർ വര്ഗീസ് കയ്യാലക്കകം പറഞ്ഞു.
ഗ്ലോബൽ ഗുഡ് വിൽ അംബാസ്സഡർ ഡോക്ടർ ജിജാ മാധവൻ ഹരി സിംഗ് ഐ. പി. എസ്., വൈസ് പ്രസിഡന്റ് പ്രൊഫ. ജോയ് പല്ലാട്ടുമഠം, അഡ്വ. യാമിനി രാജേഷ്, ടോം ജോർജ് കോലത്, ഡോക്ടർ, തരാ സാജൻ, ഡോക്ടർ മാത്യു ജോയ്‌സ്, അഡ്വ. സീമ ബാലകൃഷ്ണൻ, അഡ്വ. സൂസൻ മാത്യു, സെന്റർ ഓഫ് എക്സെൽലേൻസ് ലീഡേഴ്‌സ്. ശോശാമ്മ ആൻഡ്രൂസ്, ഉഷാ ജെറോജ്, ഡോക്ടർ ഈപ്പൻ ജേക്കബ്, ഡോകടർ എബി പൗലൗസ് എലിസബത്ത് പൗലോസ്, ഡോക്ടർ കുരിയൻ തോമസ്, പ്രൊഫസർ കെ. പി. മാത്യു, ഡോക്ടർ രാജ് മോഹൻ പിള്ളൈ, ഗ്ലോബൽ ചാരിറ്റി സെന്റർ ഓഫ് എക്സലൻസ് മെംബേർസ്, മുൻ അംബാസ്സഡർ ശ്രീകുമാർ മേനോൻ, എൽദോ പീറ്റർ, അറ്റോർണി സോജി ജോൺ, ഡോക്ടർ എലിസബത്ത് മാമൻ, പ്രദീപ് നായർ, ഡോക്ടർ നാരായണൻ കുട്ടി, ഡോക്ടർ മിലിന്ദ്, ഡോക്ടർ നാരായണ ജംഗ, ഋഷി രാജ് സിംഗ് ഐ, പി. എസ്, ഡോക്ടർ ആനി ലിബു, സന്ദീപ് ശ്രീവാസ്‌തവ മുതലായവർ പരിപാടികൾക്ക് എല്ലാ വിജയാശംസകളും നേർന്നു.
നോർത്ത് ഇന്ത്യൻ ആഹാരത്തോടൊപ്പം ചെറിയ തോതിലുള്ള കലാ വിരുന്നുകളും പരിപാടിക്ക് കൊഴുപ്പേകും. പങ്കെടുക്കുവാൻ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ പേര് രജിസ്റ്റർ ചെയ്യുവാൻ കോർഡിനേറ്റർമാരുമായി ബന്ധപ്പെടേണ്ടതാണ്. അവസാന ദിവസം വരെ രജിസ്റ്റർ ചെയ്യാത്തവർക്ക് പ്രോഗ്രാം നടക്കുന്ന സ്ഥലത്തുനിന്നും (കിയാ ഇമ്പോർട്ട്സ് കടയിൽ നിന്നും) എൻട്രി കൂപ്പൺ വാങ്ങേണ്ടതാണ്.
പ്രോഗ്രാം നടത്തുന്ന സ്ഥലം: 580 CASTLEGLEN DRIVE, GARLAND.
പി. സി. മാത്യു 972 999 6877, വര്ഗീസ് കയ്യാലക്കകം 469 236 6084, എലിസബത്ത് റെഡ്‌ഡിയാർ 972 330 6526 ഷ്രൂജൻ കുമാർ 469 678 6212
P.C. Mathew