ആവേശമായി പ്രോസ്പർ ഓണാഘോഷം 2023 : മാർട്ടിൻ വിലങ്ങോലിൽ

Spread the love

ഡാളസ്: പ്രോസ്പർ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 3 ഞായറാഴ്ച ആർട്ടിഷ്യ കമ്മ്യൂണിറ്റി ഹാൾ വച്ച് നടത്തപ്പെട്ടു. മുൻവർഷത്തേക്കാളും ഏറെ ആവേശകരമായ പ്രതികരണമാണ് പ്രോസ്പറിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളിൽ നിന്നും ഇത്തവണ ഓണാഘോഷത്തിനു ലഭിച്ചത്.

കൺവീനർ ലീനസ് വർഗീസ് വിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സാമുവൽ യോഹന്നാൻ സ്വാഗതം ആശംസിച്ചു. സാൻവി വിപിൻ M. C ആയി കാര്യപരിപാടികൾക്ക് നേതൃത്വം നൽകി.

തിരുവാതിര, ജിമിക്കി ടീം എലിമെന്റിറി കുട്ടികളുടെ ഡാൻസ്, അനൂപിന്റെ സംഗീതം, മിഡിൽ സ്കൂൾ കുട്ടികളുടെ കാർമുകിൽ ടീമിന്റെ സിനിമാറ്റിക് ഡാൻസ്, രോഹൻ വർഗീസ്, സൂസൻ ജോർജ് എന്നിവരുടെ പാട്ട്, മമ്മൂട്ടി ടീം അവതരിപ്പിച്ച ഡാൻസ്. പുണ്യ, ഡിറ്റി, ലീനസ് ടീമിന്റെ ഗാനം, വനിതകളുടെ ഫ്യൂഷൻസ് ഡാൻസ്, യുവാക്കൾ അവതരിപ്പിച്ച കോമഡി സ്കിറ്റ് ഡാൻസ് എന്നിവ കണ്ണിനും കാതിനും കുളിർമയായി.

കലാപരിപാടികൾ പങ്കെടുത്ത കുട്ടികൾ ചടങ്ങിൽ മെഡലുകൾ ഏറ്റുവാങ്ങി. അജീഷ്, മുജീബ്, അർജുൻ, ജെറി, ജിബിൻസ്, രാലു,വിജയ്, രാകേഷ്, സ്റ്റാൻസി, വിദ്യാ ദിനേശ്, അഞ്ചു ജിബിൻസ്, സൗമ്യ വിപിൻ, പുണ്യ ജെറി, സത്യാ വിജയ്, ദീപ്തി ശ്യാം,ശീതൾ രാകേഷ് എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും കാര്യപരിപാടികൾക്കും നേതൃത്വം നൽകി.

രമ്യ അഭിലാഷ്, രജനി ജൂബി എന്നിവരുടെ ടീമായിരുന്നു ആകർഷകമായ ഓണപ്പൂക്കളം ഒരുക്കിയത്. വിഭവസമൃദ്ധമായ രീതിയിൽ നടന്ന ഓണസദ്യയിൽ ഏവരും പങ്കുചേർന്നു. തുടർന്ന് സമാപനത്തിൽ ഓണക്കളികളും സംഘടിക്കപ്പെട്ടു. നൂറ്റമ്പതോളം പേരാണ് ഇത്തവണ പ്രോസ്പർ ഓണാഘോഷത്തിൽ ഒന്നുചേർന്നത്. അഭിലാഷ് വലിയവിളപ്പിൽ സമാപനത്തിൽ ഏവർക്കും നന്ദി രേഖപ്പെടുത്തി.

Author

Leave a Reply

Your email address will not be published. Required fields are marked *