ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിൽ പുതുപ്പള്ളിയിലെ വോട്ടർമാരെ നന്ദി അറിയിച്ചു -എബി മക്കപ്പുഴ

Spread the love

ഡാളസ്:കേരള സർക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണത്തിലുള്ള അസംതൃപ്തി പുതുപ്പള്ളിയിലെ വോട്ടറുമാർ ബാലറ്റിലൂടെ തുറന്നു കാട്ടി ശ്രീ. ചാണ്ടി ഉമ്മനെ വൻ ഭൂരിപക്ഷത്തോട് വിജയിപ്പിച്ച ജനങ്ങളോട് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഡാളസ് ഘടകം നന്ദി അറിയിച്ചതോടൊപ്പം ചാണ്ടി ഉമ്മന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി രേഖപ്പെടുത്തി.

ടോം ജോസഫ് കറുകച്ചാലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ അലക്സാണ്ടർ തൈത്തറ ചിങ്ങവനം അനുമോദന പ്രമേയം അവതരിപ്പിച്ചു.

തിങ്കളാഴ്ച നടക്കുന്ന സ്ഥാനനരോഹണ ചടങ്ങുകളിൽ ശ്രീ.ചാണ്ടി ഉമ്മനെ ആശംസകൾ അറിയിച്ചതോടൊപ്പം കക്ഷി രാഷ്രീയ വർഗീയ ഭേദമെന്യേ ജനങ്ങളുടെ ആവശ്യങ്ങളിൽ പങ്കാളിയാകുവാൻ ഈശ്വരൻ അവസരങ്ങൾ നൽകട്ടെ എന്ന് പ്രാര്ഥിക്കുന്നതായും കൂട്ടി ചേർത്തു.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *