കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കി വരുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടിയുടെ ഭാഗമായുള്ള ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ടാലി പ്രൈം, ജെറിയാട്രിക് കെയർ അസിസ്റ്റന്റ് (വയോജന പാരിസിയിലാണ പരിചരണം) എന്നീ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഇടുക്കി ജില്ലയിൽ നിന്നുള്ള വനിതകൾക്കു മാത്രമാണ് സൗജന്യ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ടാലി പ്രൈം പരിശീലനം ലഭ്യമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഫെഡറൽ സ്കിൽ അക്കാഡമിയിൽ മൂന്നര മാസം നീണ്ടു നിൽക്കുന്ന പരിശീലനകാലയളവിലെ താമസവും ഭക്ഷണവും സൗജന്യമാണ്. ഇടുക്കി ജില്ലക്കാരായ, ബിബിഎ/ ബികോം/ എംകോം യോഗ്യതയുള്ള, 20നും 30നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വാർഷിക കുടുംബ വരുമാനം അഞ്ച് ലക്ഷം കവിയരുത്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/UWy8LMs7B94e94jZ6
വയോജന പരിചരണ പരിശീലന കോഴ്സായ ജെറിയാട്രിക് കെയർ അസിസ്റ്റന്റ് കോഴ്സിന് 20നും 40നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വാർഷിക കുടുംബ വരുമാനം അഞ്ചു ലക്ഷം രൂപ കവിയരുത്. നാലു മാസമാണ് പരിശീലന കാലാവധി. കൊച്ചിയിലെ ഫെഡറൽ സ്കിൽ അക്കാഡമിയിലാണ് ക്ലാസുകൾ. എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിങും കോഴ്സിന്റെ ഭാഗമായി ലഭിക്കും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/awjFc2wbU5Y4X9zY7
വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള പരിശീലനം വഴി ഉദ്യോഗാർത്ഥികളെ തൊഴില്‍സജ്ജരാക്കുക മാത്രമല്ല പുതിയ തൊഴില്‍ കണ്ടെത്താനുള്ള സഹായവും ഫെഡറല്‍ സ്‌കില്‍ അക്കാഡമി ലഭ്യമാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9895756390, 9895937154, 9747480800, 0484 4011615 എന്നീ നമ്പറുകളിൽ രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ ബന്ധപ്പെടാം.
Anju V Nair