ഉജ്ജീവന്‍ ബാങ്ക് മാക്സിമ സേവിങ്സ് അക്കൗണ്ടുകളും ബിസിനസ് മാക്സിമ കറണ്ട് അക്കൗണ്ടുകളും അവതരിപ്പിച്ചു

Spread the love

കൊച്ചി : ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രീമിയം ഉപഭോക്താക്കള്‍ക്കായി മാക്സിമ സേവിങ്സ് അക്കൗണ്ടുകളും ബിസിനസ് മാക്സിമ കറണ്ട് അക്കൗണ്ടുകളും അവതരിപ്പിച്ചു. വിവിധങ്ങളായ സേവനങ്ങളും ആനുകൂല്യങ്ങളും വഴി നിലവിലുള്ളതും പുതുതായി എത്തുന്നതുമായ ഉപഭോക്താക്കളുടെ ബാങ്കിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവ അവതരിപ്പിക്കുന്നത്.

മാക്സിമ സേവിങ്സ് അക്കൗണ്ടില്‍ 7.5 ശതമാനം വരെയാണ് വാര്‍ഷിക പലിശ. ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപയുമായി അക്കൗണ്ട് ആരംഭിക്കാം. മറ്റ് സ്റ്റാന്‍ഡേര്‍ഡ് സേവിങ്സ് അക്കൗണ്ടുകളില്‍ ലഭ്യമല്ലാത്ത രീതിയില്‍ ഉപഭോക്താക്കള്‍ക്ക് 15 ലക്ഷം രൂപയോ അതിലധികമോ സ്ഥിര നിക്ഷേപത്തില്‍ നിലനിര്‍ത്തി മാക്സിമ സേവിങ്സ് അക്കൗണ്ടിന്റെ ബാലന്‍സ് മാനദണ്ഡ യോഗ്യത നേടാനും സാധിക്കും. ഉയര്‍ന്ന ഇടപാട് പരിധി, സൗജന്യ ചെക്ക്-ഡിഡി നല്‍കല്‍, എല്ലാ ചാനലുകളിലും സൗജന്യ ഇടപാടുകള്‍, ഏതു ശാഖയില്‍ നിന്നും പരിധിയില്ലാത്ത പണം നിക്ഷേപവും പിന്‍വലിക്കലും എന്നീ സേവനങ്ങളും മാക്സിമ സേവിങ്സ് അക്കൗണ്ടിലൂടെ ലഭിക്കും. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മാക്സിമ സേവിങ്സ് അക്കൗണ്ടിനോടൊപ്പം ഒരു കോംപ്ലിമെന്ററി ഹെല്‍ത്ത് പ്രൈം ആനുകൂല്യവും ലഭിക്കും.

ബിസിനസുകള്‍ക്കും സംരംഭകര്‍ക്കുമായാണ് മാക്സിമ കറണ്ട് അക്കൗണ്ട് രൂപകല്‍പന ചെയ്തിട്ടുള്ളത്. സൗകര്യപ്രദമായ ഓണ്‍ലൈന്‍ ബാങ്കിങ്, തല്‍ക്ഷണ ഫണ്ട് കൈമാറ്റം, കാഷ് മാനേജുമെന്റ് തെരഞ്ഞെടുപ്പുകള്‍ തുടങ്ങിയവ ഇതില്‍ പെടുന്നു. ബിസിനസുകള്‍ക്ക് തങ്ങളുടേതായ പണ നിക്ഷേപ പരിധി നിര്‍ണയിക്കാം, പ്രതിദിനം അഞ്ചു ലക്ഷം രൂപ വരെ എടിഎം പിന്‍വലിക്കല്‍ പരിധി, കച്ചവടക്കാര്‍ക്കായുള്ള ബാങ്കിങിനു പുറമെയുള്ള അക്കൗണ്ട് സേവനങ്ങള്‍, സൗജന്യ പിഒഎസ് ഇന്‍സ്റ്റലേഷന്‍-വാടക സേവനങ്ങള്‍ തുടങ്ങിയ ശ്രദ്ധേയമായ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമെ ബിസിനസ് അക്കൗണ്ട് ഉടമകള്‍ക്ക് സ്പെഷലൈസ്ഡ് റിലേഷന്‍ഷിപ് മാനേജര്‍മാര്‍ വഴി മാര്‍ഗനിര്‍ദേശവും പ്രത്യേകമായുള്ള ബാങ്കിങ് ആവശ്യങ്ങള്‍ക്കായുള്ള സേവനങ്ങളും ലഭിക്കും.

നിലവിലുളളതും പുതിയതുമായ ഇടത്തരം, വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ക്കായി മാക്സിമ കറണ്ട് അക്കൗണ്ടുകളും മാക്സിമ സേവിങ്സ് അക്കൗണ്ടുകളും അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും പ്രീമിയം ആനുകൂല്യങ്ങള്‍ വഴി ബാങ്കിങ് മികവിന്റെ നിലവാരം കൂടുതല്‍ ഉയര്‍ത്തുകയാണെന്നും ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഇട്ടീര ഡേവിസ് പറഞ്ഞു.

AISHWARYA

Author

Leave a Reply

Your email address will not be published. Required fields are marked *