കെ എസ് എഫ് ഇ ധനസഹായത്തോടെ ആംബുലൻസ്

Spread the love

കെ എസ് എഫ് ഇ യുടെ സാമൂഹിക സുരക്ഷാ ഫണ്ട് വിനിയോഗിച്ച് സാന്ത്വന പരിചരണത്തിനായി ആംബുലൻസ് സർവീസ് തുടങ്ങി. കൊല്ലം കെയർ ആൻഡ് പാലിയേറ്റീവ് ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കായാണ് ആംബുലൻസ് ഏർപ്പെടുത്തിയത്.

സൺബെ ഓഡിറ്റോറിയത്തിൽ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. പ്രായമായവരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാക്കണം എന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ പങ്കാളിത്തം ഇക്കാര്യത്തിൽ സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ എസ് എഫ് ഇ ചെയർമാൻ കെ. വരദരാജൻ അധ്യക്ഷനായി. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു. പവിത്ര, കൗൺസിലർ മാരായ സേതുലക്ഷ്മി, ശ്രീലത, ഡോക്ടർമാരായ നിക്കളാസ് ക്രിസ്റ്റി, ശ്രീകുമാർ, പാലിയേറ്റീവ് ഫെഡറേഷൻ ഭാരവാഹികളായ എം. വിശ്വനാഥൻ, എ. എം. ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *