ഓരോ വിദ്യാലയവും ഹരിത വിദ്യാലയം; ശുചിത്വോത്സവത്തിന് തുടക്കം

Spread the love

ഓരോ വിദ്യാലയവും ഹരിത വിദ്യാലയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വോത്സവത്തിന് എറണാകുളം ജില്ലയിലെ വടവോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. നവകേരളം കര്‍മ്മപദ്ധതി, ഹരിതകേരളം മിഷൻ, ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള ഖരമാലിന്യ സംസ്കരണ പദ്ധതി, കില എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ പദ്ധതി നടപ്പാക്കുന്ന ‘ഹരിത സമൃദ്ധം- ഹരിത വിദ്യാലത്തിലേക്കൊരു ഹരിത ചുവട് ‘ പദ്ധതിയുടെ ഭാഗമായാണ് ശുചിത്വോത്സവം സംഘടിപ്പിക്കുന്നത്.പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ എൽ പി, യു പി വിഭാഗം കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശുചിത്വോത്സവത്തിന്റെ ഭാഗമായി കുട്ടികൾ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശന മേളയും സംഘടിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ശുചിത്വോത്സവം നടത്തും.നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പി.വി. ശ്രീനിജിൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *