സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം; അവസാന തീയതി സെപ്തംബർ 28

Spread the love

ശ്രീലങ്കൻ കോൺസൽ ജനറൽ ഡോ. വത്സൻ വെത്തോഡി  സംസ്കൃത സർവ്വകലാശാല സന്ദർശിച്ചു.

മുംബൈയിലെ ശ്രീലങ്കൻ കോൺസൽ ജനറൽ അംബാസിഡർ ഡോ. വത്സൻ വെത്തോഡി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സന്ദർശിച്ചു. കാലടി മുഖ്യകേന്ദ്രത്തിലെ ഭരണ നിർവ്വഹണ ബ്ലോക്കിലെത്തിയ ഡോ. വത്സൻ വെത്തോഡിയെയും സംഘത്തെയും രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ ബൊക്കെ നൽകി സ്വീകരിച്ചു. ശ്രീലങ്കൻ ഓണററി കോൺസൽ ബിജു കർണൻ, വൈസ് കോൺസൽ ശശിരംഗ ജയസൂര്യ, അനിത വത്സൻ, ചീഫ് ഓഫ് സ്റ്റാഫ് എ. ജയപ്രകാശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തുടർന്ന് സിൻഡിക്കേറ്റ് ഹാളിൽ നടന്ന ചർച്ചയിൽ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. ടി. മിനി, ഡോ. കെ. രമാദേവി അമ്മ, ഡോ. ജി. നാരായണൻ, ഡോ. വി. വസന്തകുമാരി, ഡോ. എസ്. ഷീബ, ഡോ. വി. ജയലക്ഷ്മി, ഡോ. കെ. ഇ. ഗോപാലദേശികൻ, ഡോ. സൂസൻ തോമസ്, ഡോ. അഭിലാഷ് മലയിൽ, ഡോ. അജയ് എസ്. ശേഖർ, പബ്ലിക് റിലേഷൻസ് ഓഫീസർ ജലീഷ് പീറ്റർ, ഡെപ്യൂട്ടി രജിസ്ട്രാർ എം. ശ്രീജ, അസിസ്റ്റന്റ് രജിസ്ട്രാർമാരായ പ്രേമൻ തറവട്ടത്ത്, എച്ച്. മുഹമ്മദ് ഹാരിസ്, പി. ഡി. റേച്ചൽ എന്നിവർ പങ്കെടുത്തു. ഡോ. വത്സൻ വത്തോഡി മ്യൂസിക്, പെയിന്റിംഗ് ഡിപ്പാർട്ടുമെന്റുകൾ സന്ദർശിച്ചു. മ്യൂസിക് വിഭാഗം വിദ്യാർത്ഥികളുടെ ശങ്കരസ്തുതി കീർത്തനാലാപനവും പെയിന്റിംഗ് വിഭാഗത്തിന്റെ ചിത്രപ്രദർശനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഡോ. വത്സൻ വെത്തോഡിക്ക് പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി സർവ്വകലാശാലയുടെ ഉപഹാരം സമ്മാനിച്ചു.

ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീലങ്കയുടെ ഇന്ത്യയിലെ കോൺസൽ ജനറൽ അംബാസിഡർ ഡോ. വത്സൻ വെത്തോഡി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സന്ദർശിച്ചപ്പോൾ. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, ശ്രീലങ്കൻ ഓണററി കോൺസൽ ബിജു കർണൻ, വൈസ് കോൺസൽ ശശിരംഗ ജയസൂര്യ, അനിത വത്സൻ, ചീഫ് ഓഫ് സ്റ്റാഫ് എ. ജയപ്രകാശ്, പ്രൊഫ. സൂസൻ തോമസ് എന്നിവർ സമീപം.

2) സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം;

അവസാന തീയതി സെപ്തംബർ 28

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫുൾടൈം പിഎച്ച് .ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കോഴ്‌സുകളെല്ലാം കാലടിയിലെ മുഖ്യക്യാമ്പസിലായിരിക്കും നടത്തുക. പിഎച്ച് .ഡി. പ്രോഗ്രാമുകള്‍, ഒഴിവുകളുടെ എണ്ണം എന്നിവ താഴെ ചേര്‍ത്തിരിക്കുന്നു:

സംസ്‌കൃതം സാഹിത്യം (13), സംസ്‌കൃതം വേദാന്തം (3), സംസ്‌കൃതം വ്യാകരണം (8), സംസ്‌കൃതം ന്യായം(1), സംസ്‌കൃതം ജനറല്‍ (4), ഹിന്ദി (5), ഇംഗ്‌ളീഷ് (8), മലയാളം (5), ഫിലോസഫി (6), ഹിസ്റ്ററി (11), സോഷ്യോളജി (2), മ്യൂസിക് (4), സംസ്‌കൃതം വേദിക് സ്റ്റഡീസ് (1), മാനുസ്ക്രിപ്റ്റോളജി (1), കംപാരറ്റീവ് ലിറ്ററേച്ചർ (5).

യോഗ്യത
നിര്‍ദിഷ്ട വിഷയത്തില്‍/ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി പ്ലസ് ഗ്രേഡോടെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്തരബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി./ഒ.ബി.സി., ഭിന്നശേഷി, ഇ.ഡബ്ല്യു.എസ്., ജി. എൻ. സി. പി., വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിർദിഷ്ട രീതിയിൽ എം. ഫിൽ. പൂർത്തിയാക്കിയവർക്കും പിഎച്ച് .ഡി. പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. അതത് പഠന വിഭാഗങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

അതത് പഠന വിഭാഗങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക. പ്രവേശന പരീക്ഷകൾ കാലടി മുഖ്യക്യാമ്പസിലായിരിക്കും നടക്കുക. ഹാൾടിക്കറ്റുകൾ ഒക്ടോബർ ഒൻപതിന് സർവ്വകലാശാല വെബ്സൈറ്റുകളിൽ നിന്നും അപേക്ഷകർക്ക് ഡൗൺ ലോഡ് ചെയ്യാം. പ്രവേശന പരീക്ഷയിൽ വിജയിച്ചവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സർവ്വകലാശാലയുടെ തീരുമാനങ്ങൾക്ക് വിധേയമായി അർഹരായവർക്ക് ഓരോ ഡിപ്പാർട്ടുമെന്റുകളിലും ഏതാനും ഫെലോഷിപ്പുകൾ ലഭ്യമാണ്.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 28. www.ssus.ac.in. എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങൾക്ക് www.ssus.ac.in. സന്ദര്‍ശിക്കുക.

3) സംസ്കൃത സർവ്വകലാശാലയിൽ സംസ്കൃതദിന ആഘോഷങ്ങൾ 19ന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതദിന ആഘോഷങ്ങൾ സെപ്തംബർ 19ന് തുടങ്ങുമെന്ന് സർവ്വകലാശാല അറിയിച്ചു. രാവിലെ 10ന് കാലടി മുഖ്യകേന്ദ്രത്തിലെ യൂട്ടിലിറ്റി സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജി. പൗലോസ് സംസ്കകൃതദിന

ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. ന്യൂഡൽഹിലെ സെൻട്രൽ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലർ പ്രൊഫ. രാധാവല്ലഭ് ത്രിപാഠി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി സംസ്കൃത പണ്ഡിതരെ ആദരിക്കുക. ഡോ. കെ. എൻ. എൻ. ഇളയത് (സംസ്കൃതം), ഡോ. ഇന്ദിര ബാലചന്ദ്രൻ (ആയുർവേദം), കലാമണ്ഡലം ഗിരിജ (കൂടിയാട്ടം, നങ്ങ്യാർകൂത്ത്) എന്നിവരെയാണ് ആദരിക്കുക. രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ, പ്രൊഫ കെ. യമുന, ഡോ. കെ. ഇ. ഗോപാലദേശികൻ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന വാക്യാർത്ഥസദസ്സിൽ ഡോ. വി. രാമകൃഷ്ണഭട്ട് അധ്യക്ഷനായിരിക്കും. 20ന് രാവിലെ കവി സമ്മേളനം, ഉച്ചകഴിഞ്ഞ് അക്ഷരശ്ലോക സദസ് എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ. കെ. മുത്തുലക്ഷ്മി മുഖ്യാതിഥിയായിരിക്കും.

ഒപ്പ്/-

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *