സരോജിനി പത്മനാഭൻ മെമ്മോറിയൽ ക്വിസ് മത്സരം സംഘടിപ്പിച്ച് മണപ്പുറം ഫൗണ്ടേഷൻ

Spread the love

വിദ്യാർത്ഥികൾക്കായി ഓൾ കേരള സരോജിനി പത്മനാഭൻ മെമ്മോറിയൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽ സംഘടിപ്പിച്ച മത്സരത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ ശ്രീനാഥ് സുധീഷ്, നവനീത് കൃഷ്ണൻ എന്നിവർ ജേതാക്കളായി. കാസർകോട് ചട്ടഞ്ചാൽ സി എച്ച് എസ് എസ്സിലെ സായന്ത് കെ, കൃഷ്ണജിത്ത് കെ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തൃശൂർ സെന്റ് തോമസ് കോളേജിലെ ഭരത് രാജ് സി, ശ്രീഹരി എം എന്നിവർ മൂന്നാം സ്ഥാനവും തിരുവനന്തപുരം യൂണിവേഴ്സിറ്റി

കോളേജിലെ ശബരിനാഥ് വി എസ്, ഹരികൃഷ്ണൻ എസ് എന്നിവർ നാലാം സ്ഥാനവും നേടി. ക്വിസ് മാൻ ഓഫ് കേരള ജേതാവായ സ്നേഹജ് ശ്രീനിവാസാണ് ക്വിസ് മത്സരം നയിച്ചത്. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി അങ്കിത് അശോകൻ ഐ പി എസ്, മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കെ എ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. വിജയികൾക്ക് മണപ്പുറം ഫൗണ്ടേഷൻ ക്യാഷ്പ്രൈസും പ്രശസ്തിപത്രവും സമ്മാനിച്ചു. ആകെ രണ്ടര ലക്ഷത്തിന്റെ സമ്മാനത്തുകയാണ് മത്സര വിജയികൾക്ക് നൽകിയത്.

കേരളത്തിലുടനീളം എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക്കിടയിൽ വിവിധ ഘട്ടങ്ങളായി നടന്ന മത്സരങ്ങളിലൂടെയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. രണ്ടു വിദ്യാർത്ഥികളടങ്ങിയ നാല് ഗ്രൂപ്പുകളായാണ് ഫൈനലിൽ മത്സരിച്ചത്. ജേതാക്കൾക്ക് പുറമെ തിരഞ്ഞെടുക്കുന്ന കാണികൾക്കും ക്യാഷ്പ്രൈസ് ഉൾപ്പടെ നിരവധി സമ്മാനങ്ങൾ ഒരുക്കിയിരുന്നു. മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

ഫോട്ടോ (3) ക്യാപ്ഷൻ: മണപ്പുറം ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓൾ കേരള സരോജിനി പത്മനാഭൻ മെമ്മോറിയൽ ക്വിസ് മത്സരത്തിലെ വിജയികൾ ജില്ലാ പോലീസ് മേധാവി അങ്കിത് അശോകൻ ഐ പി എസ്, മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കെ എ, മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ്‌ ഡി ദാസ്, ജനറൽ മാനേജർ ജോർജ് മൊറേലി, സാമൂഹിക പ്രതിബദ്ധത വിഭാഗം എ ജി എം ശില്പ ട്രീസ സെബാസ്റ്റ്യൻ, ക്വിസ് മാസ്റ്റർ സ്നേഹരാജ് ശ്രീനിവാസ് എന്നിവർക്കൊപ്പം.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *