പ്രോക്ടോളജി ശില്‍പശാല സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍

Spread the love

കൊച്ചി : പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വര്‍ക്ക്ഷോപ്പ് & ഫെലോഷിപ്പ് ശില്‍പശാല 2023 സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൊളോപ്രോക്റ്റോളജിയുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ മിനിമലി ഇന്റന്‍സീവ് സര്‍ജറി വിഭാഗം, വെര്‍വാന്‍ഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കീഹോള്‍ ക്ലിനിക്ക് കൊച്ചി എന്നിവര്‍ ശില്‍പശാലയുടെ ഭാഗമാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ശസ്ത്രക്രിയാ വിദഗ്ധര്‍ ശില്‍പശാലയില്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ ഡി മധുകര്‍ പൈ പറഞ്ഞു.

കൊച്ചി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍, ശ്രീ. എസ്. കെ അബ്ദുള്ള ശില്‍പശാല ഉദ്ഘാടനം ചെയ്യും. മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍ പത്മകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഡോ. ഡി. മധുകര്‍ പൈ, ഡോ. ഫാരിഷ് ഷംസ്, ഡോ. എസ്. ഡി. ശിവടെ, ഡോ. പ്രശാന്ത് രഹത്തെ, ഡോ. എല്‍.ഡി. ലഡൂക്കര്‍, ഡോ. ശാന്തി വര്‍ധനി, ഡോ. മോഹന്‍ മാത്യു എന്നിവര്‍ അഭിസംബോധന ചെയ്യും.

പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല, പിലോനിഡല്‍ സൈനസ്, പ്രോലാപ്സ്, തുടങ്ങിയ രോഗങ്ങളെ കൈകാര്യം ചെയ്യുന്ന ശസ്ത്രക്രിയാ സ്പെഷ്യാലിറ്റി വിഭാഗമാണ് പ്രോക്ടോളജി. ഈ രോഗങ്ങള്‍ സാധാരണയായി ശരീരത്തില്‍ മറഞ്ഞിരിക്കുന്നവയാണ്. തങ്ങള്‍ക്ക് രോഗമുണ്ടെന്ന് കുടുംബാംഗങ്ങളോട് പോലും പറയുവാന്‍ ആളുകള്‍ മടിക്കുന്നു. ഇത് ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും, ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് അറിവ് വര്‍ദ്ധിപ്പിക്കുകയും, സുരക്ഷിതവും സൗകര്യപ്രദവുമായ ശസ്ത്രക്രിയകള്‍ ഉറപ്പുവരുത്തുന്നതുമാണ് ഈ ശില്‍പശാലയുടെ ലക്ഷ്യം.

കുറഞ്ഞ കാലയളവില്‍, സ്റ്റാപ്ലറുകള്‍, കീഹോള്‍ സര്‍ജറി, ലേസര്‍, സ്‌ക്ളീറോതെറാപ്പി തുടങ്ങി നിരവധി പുരോഗതികളുള്ള ഒരു വികസ്വര മേഖലയാണിത്. അതിനാല്‍ ഈ നടപടിക്രമങ്ങള്‍, വീഡിയോകള്‍, തത്സമയ ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിഷയങ്ങള്‍, പങ്കെടുക്കുന്ന ശസ്ത്രക്രിയാ വിദഗ്ധരുടെ അറിവ് വര്‍ദ്ധിപ്പിക്കും. ശില്‍പശാലയ്ക്ക് ശേഷം നടത്തുന്ന പരീക്ഷയില്‍ വിജയികളായ പ്രതിനിധികള്‍ക്ക് ഫെലോഷിപ്പ് നല്‍കും.
ഡോ. ആര്‍. പത്മകുമാര്‍, ഡോ. മധുകര പൈ ഡി, ശ്രീമതി പ്രേമ്ന സുബിന്‍. എന്നിവര്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

vijin vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *