ഗതി മാറി ഒഴുകി : ലാലി ജോസഫ്

Spread the love

മനുഷ്യന്‍ ചിന്തിച്ച് ഉറപ്പിച്ചു വയ്ക്കുന്ന പല കാര്യങ്ങളും ചിലപ്പോള്‍ അവന്‍ വിചാരിക്കാത്ത
രീതിയില്‍ അതിന്‍റെ ഗതി മാറി ഒഴുകാറുണ്ട്.. അതിനോട് സമാനമായ ഒന്നാണ് ഇപ്പോള്‍ നിങ്ങളുമായി
പങ്കു വയ്ക്കുവാന്‍ പോകുന്നത്.
സെപ്റ്റംബര്‍ 24 ഞായറാഴ്ച എന്‍റെ ഇടവക പള്ളി കൂടി ആയ കൊപ്പേല്‍ സെന്‍റ്
അല്‍ഫോന്‍സാ കാത്തലിക്ക് ദേവാലയത്തിലെ ഓഡിറ്റോറിയത്തില്‍ ലൈറ്റ് മീഡിയാ
എന്‍റര്‍ടെയിന്‍മെന്‍റ് സംഘടിപ്പിച്ച ڇസിനി സ്റ്റാര്‍ നൈറ്റ് 23ڈ എന്ന പ്രോഗ്രാം കാണുവാന്‍
തിരക്കുകള്‍ മാറ്റി വച്ച് പോകുവാന്‍ തീരുമാനിച്ചു.
ജാസി ഗിഫ്റ്റ്, അനു സിത്താര ടീംമിന്‍റേതായിരുന്നു പ്രോഗ്രാം. നല്ല നിലവാരമുള്ള ഒരു കലാ

വിരുന്നാണെങ്കില്‍. ڇ സിനി സ്റ്റാര്‍ 2023 ڇഅരങ്ങു തകര്‍ത്തുڈ അല്ലങ്കില്‍ ڇപ്രൗഢഗംഭിരമായിڈ
ഇതില്‍ ഏതെങ്കിലും ഒരു തലക്കെട്ട് കൊടുത്തു കൊണ്ട് ഒരു വാര്‍ത്ത പത്രകാര്‍ക്ക് കൊടുക്കണം
എന്ന ഒരു ആശയം മനസിലേക്ക് വന്നു. മൊബൈല്‍ ഫോണില്‍ ചാര്‍ജ് ഉണ്ടെന്ന് ഉറപ്പ് വരുത്തി
കാരണം വാര്‍ത്തക്ക് വേണ്ടിയുള്ള ഫോട്ടോ എടുക്കുവാനുള്ള ഒരു തയ്യാറെടുപ്പായിരുന്നു
പക്ഷെ പ്രോഗ്രാമിന്‍റെ അവസാനം വാര്‍ത്ത കൊടുക്കണം എന്നുള്ള എന്‍റെ ചിന്തയുടെ ഗതി മാറി
ഒഴുകി അതാണ് ഇനി ഞാന്‍ പറയുവാന്‍ പോകുന്നത് ആര്‍ട്ടിസ്റ്റുകളെ കാണുവാനും ഫോട്ടോ
എടുക്കുവാനുമായിട്ട് അവിടെ കുറച്ചു പേര്‍ മാത്രം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞാനും അവരുടെ
കൂടെ ഫോട്ടോ എടുക്കുവാന്‍ വേണ്ടി കാത്തുനിന്നു.
എനിക്ക് അനു സിത്താരയെ നേരിട്ടു കാണണമെന്നുണ്ടായിരുന്നു കാരണം ഞാന്‍ കോവിഡിനു
മുന്‍മ്പ് നാട്ടില്‍ ചെന്നപ്പോള്‍ എന്‍റെ നാടായ വൈക്കത്ത് ڇ ഒരു കുപ്രസിദ്ധ പയ്യന്‍ڈ എന്ന
സിനിമയുടെ ڇ ഷൂട്ട് നടക്കുകയായിരുന്നു. അവിടെ ഞാന്‍ ടൊവിനോ തോമസിനെ കണ്ടു, നെടുമുടി
വേണു സാറുമായി സംസാരിച്ചു, ഒന്നിച്ചു നിന്നു ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍
ഓ.. എത്ര ഫോട്ടോ എടുത്തോളും എന്ന അനുവാദവും കിട്ടി.
അനു സിത്താര വൈക്കത്തെ ഹോട്ടലില്‍ ഉണ്ടായിരുന്നു. അവിടെ സമീപപ്രദേശത്തു താമസിക്കുന്ന
സ്ത്രികള്‍ ആ ലോക്കേഷനില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ എന്നോടു പറഞ്ഞു കുറച്ചു സമയം
കാത്തു നിന്നാല്‍ അനു സിത്താരയെ കാണാം. ഞാന്‍ അത്ര വലിയ താല്‍പ്പര്യം കാണിച്ചില്ല.
അതുകൊണ്ടായിരിക്കാം അവര്‍ എന്നോടു പറഞ്ഞു ഇപ്പോള്‍ വളരെ പോപ്പുലര്‍ ആയിട്ടു വരുന്ന നടി
ആണ് അനു സിത്താര എന്നും കൂടി അവര്‍ കൂട്ടിചേര്‍ത്തു. ഈ കാര്യങ്ങള്‍ ഒക്കെ അനു
സിത്താരയുമായി ഒന്നു പങ്കു വയ്ക്കാം എന്നു കൂടി കരുതികൊണ്ടായിരുന്നു എന്‍റെ കാത്തിരുപ്പിന്‍റെ
ഉദ്ദേശ്യം. പിന്നെ ഒരു ഫോട്ടോയും എടുക്കാം ഇങ്ങിനെ ഒക്കെ ചിന്തിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍
മൈക്കില്‍ കൂടി ഒരു അറിയിപ്പ് കേള്‍ക്കുന്നു.
അനു സിത്താരയോടു കൂടി ഫോട്ടോ എടുക്കണമെങ്കില്‍ എല്ലാംവരും ഒരു ഗ്രൂപ്പ് ആയിട്ടു വന്നു
നില്‍ക്കണം. അല്ലാതെ ഒറ്റക്കുള്ള ഫോട്ടോ എടുക്കുന്നതായിരിക്കില്ല എനിക്ക് അത്
ഉള്‍കൊള്ളുവാന്‍ സാധിച്ചില്ല. കാരണം കുറെ ജനത്തിന്‍റെ കൂട്ടത്തില്‍ നിന്ന് ഫോട്ടോ
എടുക്കുന്നതില്‍ എന്ത് അര്‍ത്ഥം? കഴിഞ്ഞ മുപ്പതു വര്‍ഷമായിട്ട് ഞാന്‍ ഡാലസില്‍ താമസിക്കുന്ന
ഒരാളാണ് ഇത് ആദ്യത്തെ അനുഭവമാണ് ഗ്രൂപ്പ് ഫോട്ടോക്ക് ക്ഷണിക്കുന്നത്.

എന്‍റെ ഈ താര ആരാധന ഇഷ്ടപ്പെടാതെ ദേഷ്യഭാവത്തില്‍ നില്‍ക്കുന്ന ഭര്‍ത്താവിന്‍റെ മുഖത്ത്
നോക്കിയിട്ട് ഞാന്‍പറഞ്ഞു പോകാംٹഹാളിന് പുറത്ത് വന്നപ്പോള്‍ എന്‍റെ അടുത്ത
സുഹ്യത്തുക്കള്‍ അനു സിത്താരയുമായി ഫോട്ടോ എടുക്കുവാനുള്ള താല്‍പ്പര്യവുമായി നില്‍ക്കുന്നു.
വീട്ടിലേക്ക് പോകുവാന്‍ മുമ്പോട്ടു വച്ച കാലുകള്‍ വീണ്ടും സുഹ്യത്തുക്കളുമായി ഹാളിന്‍റെ
ഉള്ളിലേക്ക് തിരിച്ചു ചെന്നു. അവിടെ ചെന്ന് എന്‍റെ സുഹ്യത്തുക്കളും ഞാനും മാത്രമായി
നില്‍ക്കുന്ന ഫോട്ടോക്കുള്ള അനുവാദം വാങ്ങിക്കാം എന്ന ഉദ്ദേശ്യത്തോടെ അകത്തേക്ക് വീണ്ടും
കടന്നു ചെന്നു.
അകത്തു ചെന്നപ്പോഴാണ് മനസിലായത് അനു സിത്താര ഒരു ഗ്രൂപ്പു ഫോട്ടോക്ക് ശേഷം അവിടെ
നിന്നു പോയി എന്നുള്ളതാണ് അറിയുവാന്‍ കഴിഞ്ഞത്. ഫോട്ടോ എടുക്കുവാന്‍ സാധിക്കാതെ
തിരിച്ചു നടക്കുന്ന എന്‍റെ കൂട്ടുകാരികളുടെ മുഖം ഞാന്‍ കണ്ടു. ചിലരുടെ മുഖത്ത് ദേഷ്യം ചിലര്‍ക്ക്
വിഷാദ ഭാവം. ഞാന്‍ അവരോട് മൗനമായി പറഞ്ഞു. ഈ സംഭവം എഴുതി പത്രങ്ങള്‍ക്ക് അയച്ചു
കൊടുക്കും എന്ന ദ്യഢനിച്ഛയത്തേടെ ഞാന്‍ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി. കാറില്‍
ഇരിക്കുമ്പോള്‍ മുഴുവന്‍ നേരവും എഴുതുവാനുള്ള വാക്കുകള്‍ തിരയുകയായിരുന്നു. അക്ഷമയോടു
കൂടി എന്നെ കാത്തു നിന്ന എന്‍റെ ഭര്‍ത്താവിനു പോലും ഈ പെരുമാറ്റം ഇഷ്ടമായില്ല എന്ന്
അദ്ദേഹത്തിന്‍റെ സംസാരത്തില്‍ നിന്ന് എനിക്ക് മനസിലായി.
ഒരു ഫോട്ടോ ഷൂട്ടിനു വേണ്ടി കാണികള്‍ വരുന്നുണ്ട് എങ്കില്‍ അത് ഞങ്ങള്‍ നിങ്ങളോട് കാണിക്കുന്ന
സ്നേേഹം ആണ്. അത് കണ്ടില്ല എന്നു നടിക്കുന്നത് ശരിയായ നിലപാടായി തോന്നുന്നില്ല.
തിരക്കുകള്‍ മാറ്റി വച്ചിട്ടാണ് ഞങ്ങള്‍ ഓരോരുത്തരും ഈ ڇഷോڈയ്ക്ക് വന്നിരിക്കുന്നത്. ഓരോ
ആര്‍ട്ടിസ്റ്റും സ്റ്റേജില്‍ നിന്നു കൊണ്ടു പറയുന്ന ഒരു പതിവു ചൊല്ല് ഉണ്ട് ڇനിങ്ങളെയൊക്കെ
കാണാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷം ഉണ്ട്.ڈ
ഇരുട്ടത്ത് ഇരിക്കുന്നവരെ കണ്ടപ്പോള്‍ സന്തോഷം ഉണ്ടായി എങ്കില്‍ ഞങ്ങള്‍ അടുത്തു വരാന്‍
ശ്രമിച്ചപ്പോള്‍ നിങ്ങള്‍ അകന്നു പോകുന്നത് എന്തു കൊണ്ട്? അപ്പോള്‍ മൈക്കില്‍ കൂടി വിളിച്ചു
പറഞ്ഞതില്‍ എന്തെങ്കിലും വിലയുണ്ടോ? നിങ്ങളെ സെലിബ്രിറ്റി ആക്കിയത് ഞങ്ങള്‍ ഓരോരുത്തരും
തന്ന പിന്തുണയാണ്. നിങ്ങള്‍ക്ക് കിട്ടിയ ഉണര്‍വ്വ് ഞങ്ങളുടെ സാന്നിധ്യവും കൈയ്യടിയും
മാത്രമാണ്. ഇതിനു മുന്‍മ്പും ഒരുപാടു കലാകാരമാരുടെ ڇഷോڈയ്ക്ക് പോയിട്ടുണ്ട് എല്ലാംവരുമായി
ഫോട്ടോ എടുക്കുവാനുള്ള അവസരവും കിട്ടിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു ഗ്രൂപ്പ്ഫോട്ടോക്ക് വേണ്ടി
ക്ഷണിക്കുന്ന അനുഭവം ഉണ്ടായത്. നിങ്ങള്‍ക്ക് പറയുവാന്‍ ഒരുപാടു കാരണങ്ങള്‍ ഉണ്ടാകാം പക്ഷെ
പ്രേക്ഷകരുടെ വികാരങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതായിട്ടുണ്ട്. ആ വികാരമാണ് ഇവിടെ വ്യണപ്പെട്ടത്.
സ്റ്റേജില്‍ നടത്തുന്ന പ്രോഗ്രാമിന് കാഴ്ചക്കാര്‍ ഇല്ലാത്ത അവസ്ഥ എത്രമാത്രം
പരിതാപകരമായിരിക്കും അപ്പോള്‍ അവരില്‍ കുറച്ചു പേര്‍ മാത്രം ഒരു ഫോട്ടോ ഷൂട്ട് വേണമെന്നു
പറഞ്ഞു വന്നാല്‍ അത് നിരസിക്കുന്നത് ശരിയല്ല എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം
മാത്രമല്ല അവിടെ നിന്ന പലരും ഈ അഭിപ്രയത്തെ പിന്തുണക്കുന്നുണ്ടായിരുന്നു.
ലൈറ്റ് മീഡിയാ എന്‍റര്‍ടെയിന്‍മെന്‍റ് സാരധികളായ ജോഫി, ടിജോ, സ്റ്റാന്‍ലി, അരുണ്‍, റെജിത്ത്
എന്നിവരുടെ കുട്ടായ്മയില്‍ കൂടി വന്ന ഈ പ്രോഗാം അഭിനന്ദനം അര്‍ഹിക്കുന്നതാണ്.
വായനകാര്‍ക്ക് യോജിക്കാം വിയോജിക്കാം. ഞാന്‍ നേരില്‍ കണ്ടതും എന്നെ വൈകാരികമായ
തലത്തിലേക്ക് എത്തിച്ചതു കൊണ്ടു മാത്രമാണ് ഞാന്‍ ഇതിനെ കുറിച്ച് പ്രതികരിക്കണമെന്ന് തോന്നി.
അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു.

Report  Laly Joseph  

Author

Leave a Reply

Your email address will not be published. Required fields are marked *