പിടി തോമസ് സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ കെപിസിസിയില്‍

Spread the love

മുന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായിരുന്ന പിടി തോമസിന്റെ സ്മരണാര്‍ത്ഥം കെപിസിസി ആസ്ഥാനത്ത് ഒരുക്കിയ പിടി തോമസ് സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ രാവിലെ 10.30ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി നിര്‍വ്വഹിക്കും.

ഗ്രന്ഥശാലയില്‍ പിടി തോമസിന്റെ അര്‍ത്ഥകായ ഛായാചിത്രത്തിന്റെ അനാച്ഛാദനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വ്വഹിക്കും.പിടി തോമസിന്റെ ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ ഉമാ തോമസ്, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണ്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍,എംഎല്‍എമാര്‍,കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഗവേഷണ ആവശ്യങ്ങള്‍ക്കും വിവരശേഖരണത്തിനും സഹായകരമായ തരത്തിലാണ് ഗ്രന്ഥശാല ക്രമീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രം, മഹാത്മാഗാന്ധിയുടെ സമ്പൂര്‍ണ്ണ കൃതികളുടെ ശേഖരം, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം, മഹാത്മാ ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള മഹത് വ്യക്തിത്വങ്ങളുടെ ജീവിത ചരിത്രവും അവരുടെ മഹത്തായ സൃഷ്ടികളുടെ ശേഖരവും,ലോകചരിത്രം, ഇന്ത്യചരിത്രം, കേരള ചരിത്രം,പ്രാദേശിക ചരിത്രം,സാമൂഹിക സാംസ്‌കാരിക പുസ്തകങ്ങള്‍, സ്വാതന്ത്ര്യസമര ചരിത്ര പോരാട്ടങ്ങളുടെ പുസ്തകങ്ങള്‍,സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ നിരവധി ഗ്രന്ഥങ്ങള്‍, ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യകാലകോപ്പി,ജനപ്രതിനിധികളുടെ പാര്‍ലമെന്റിലേയും നിയമസഭകളിലേയും പ്രസംഗങ്ങള്‍,നിയമപുസ്തങ്ങള്‍,വിജ്ഞാനഗ്രന്ഥങ്ങള്‍,മാധ്യമമേഖലയുമായി ബന്ധപ്പെട്ട നിരവധി പുസ്‌കങ്ങള്‍,കല,സാംസ്‌കാരികം,കാര്‍ഷികം,പരിസ്ഥിതി,സാമ്പത്തികം തുടങ്ങി നിരവധി മേഖലയുമായി ബന്ധപ്പെട്ട പുസ്‌കങ്ങളും ഉള്‍പ്പെടെ പതിനായിരത്തിലധികം പുസ്തകങ്ങളുടെ വിശാലമായ ശേഖരം ഗ്രന്ഥശാലയിലുണ്ട്.

—-

Author

Leave a Reply

Your email address will not be published. Required fields are marked *