ചിക്കാഗോയില്‍വെച്ച് നടത്തപ്പെട്ട ഇന്‍റര്‍നാഷണല്‍ ക്നാനായ യൂത്ത് മീറ്റ് (ക്നാനായം- 2023) വിജയകരമായി സമാപിച്ചു : ജോയിച്ചൻപുതുക്കുളം

Spread the love

ചിക്കാഗോ: കെ.സി.സി.എന്‍.എ (KCCNA) യുടെ പോഷക സംഘടനയായ ക്നാനായ കാത്തലിക് യുവജനവേദി ഓഫ് നോര്‍ത്ത് അമേരിക്ക (KCYNA) യുടെ ആഭിമുഖ്യത്തില്‍ ചിക്കാഗോയില്‍വെച്ച് നടത്തപ്പെട്ട ഇന്‍റര്‍നാഷണല്‍ ക്നാനായ യൂത്ത് മീറ്റ് വിജയകരമായി സമാപിച്ചു. ക്നാനായം-2023 എന്ന പേരില്‍ സംഘടിപ്പിച്ച ഈ യുവജനസംഗമം സെപ്റ്റംബര്‍ 29, 30 ഒക്ടോബര്‍ ഒന്ന് തീയതികളില്‍ ഷാംബര്‍ഗിലുള്ള ഹയറ്റ് റീജന്‍സി ഹോട്ടലില്‍വെച്ചാണ് നടത്തപ്പെട്ടത്. സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച വൈകിട്ട് കെ.സി.സി.എൻ.എ പ്രസിഡന്റ് ഷാജി എടാട്ട് യുവജന സംഗമം ഉത്‌ഘാടനം ചെയ്തു. നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, വിദേശത്തു നിന്നുമായി 250-ഓളം ക്നാനായ യുവജനങ്ങള്‍ ഈ സംഗമത്തില്‍ പങ്കുചേർന്നു . ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCCNA)പോഷക വിഭാഗമായി പുതിയതായി രൂപീകരിക്കപ്പെട്ട യുവജനവേദിയുടെ ദേശീയ സംഘടനയാണ് KCYNA. കേരളത്തില്‍ ജനിച്ചുവളര്‍ന്ന്, അമേരിക്കയിലേക്ക് കുടിയേറിയ ക്നാനായ യുവജനങ്ങളുടെ കൂട്ടായ്മയാണ് യുവജനവേദി. കെ.സി.വൈ.എന്‍.എ (KCYNA) പ്രസിഡണ്ട് ആല്‍ബിന്‍ പുലിക്കുന്നേലിന്‍റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ക്നാനായം-2023 – യുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഒക്ടോബർ ഒന്നിന് ഞായറാഴ്ച രാവിലെ ഫാ.ലിജോ കൊച്ചുപറമ്പിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ അധ്യക്ഷത വഹിച്ചു .മുൻ യുവജനക്ഷേമ മന്ത്രി പന്തളം സുധാകരൻ, കെ.സി.സി.എന്‍.എ പ്രസിഡണ്ട് ഷാജി എടാട്ട്, ഫാ.ലിജോ കൊച്ചുപറമ്പിൽ, ചിക്കാഗോ കെ സി എസ്‌ പ്രസിഡന്റ് ജെയിൻ മാക്കീൽ തുടങ്ങിയവർ പ്രസംഗിച്ചു. ക്നാനായ സമുദായത്തിന്റെ കൂട്ടായ്മയും, ഐക്യവും, തനിമയും പ്രശംസനീയമാണെന്നു രമേശ് ചെന്നിത്തല പ്രസ്താവിച്ചു. കോട്ടയം പാർലമെന്റ് അംഗമായി 15 വർഷക്കാലം പ്രവർത്തിച്ചിട്ടുള്ള തനിക്ക് ക്നാനായ സമുദായ അംഗങ്ങളുമായും കുന്നശ്ശേരി പിതാവുമായും വളരെ അടുത്ത ബന്ധം പുലർത്തുവാൻ കഴിഞ്ഞ കാര്യം രമേശ് ചെന്നിത്തല അനുസ്മരിച്ചു.

കെ.സി.സി.എന്‍.എ പ്രസിഡണ്ട് ഷാജി എടാട്ടിന്‍റെ നേതൃത്വത്തില്‍ ജിപ്സണ്‍ പുറയംപള്ളില്‍, ജോബിന്‍ കക്കാട്ടില്‍,ചിക്കാഗോ ആര്‍.വി.പി. സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കൂടാതെ ചിക്കാഗോ കെ.സി.എസ്. പ്രസിഡണ്ട് ജെയിന്‍ മാക്കീലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടങ്ങിയവർ യുവജന സംഗമത്തിന് ശക്തമായ പിന്തുണ നൽകി. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കള്‍ച്ചറല്‍ പ്രോഗ്രാം, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ്, വിവിധ യൂണിറ്റുകള്‍ തമ്മിലുള്ള ബാറ്റില്‍ ഓഫ് സിറ്റീസ്, ഡി.ജെ, തുടങ്ങിയ നിരവധി പ്രോഗ്രാമുകള്‍ അരങ്ങേറി. ആല്‍ബിന്‍ പുലിക്കുന്നേല്‍ (പ്രസിഡണ്ട്), ജോഷ്വാ വലിയപറമ്പില്‍ (വൈസ് പ്രസിഡണ്ട്), ദിയ കളപ്പുരയില്‍ (സെക്രട്ടറി), ഐറിന്‍ പതിയില്‍ (ജോയിന്‍റ് സെക്രട്ടറി), റെനീഷ് പാറപ്പുറത്ത് (ട്രഷറര്‍), അനീഷ് പുതുപ്പറമ്പില്‍ (ഡയറക്ടര്‍), സിമോണ പൂത്തുറയില്‍ (ഡയറക്ടര്‍) എന്നിവരാണ് യുവജന സംഗമത്തിന് നേതൃത്വം നല്‍കിയത് . ക്നാനായം- 2023 – യുടെ വിജയത്തിനായി നിരവധി സബ് കമ്മിറ്റികളും പ്രവര്‍ത്തിച്ചു . നാഷണൽ കൗൺസിൽ അംഗങ്ങൾ ,യുവജനവേദിയുടെ മുൻ ചിക്കാഗോ നേതാക്കളായ ടോണി പുല്ലാപ്പള്ളിൽ ,അരുൺ നെല്ലാമറ്റം ,ജിബിറ്റ് കിഴക്കേക്കുറ്റ് ,അജോമോൻ പൂത്തുറയിൽ ,റ്റിനു പറഞ്ഞാട്ട്,ചിക്കാഗോ യുണിറ്റ് പ്രസിഡന്റ് ടോം പുത്തന്പുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടങ്ങിയവർ ക്നാനായം-2023 വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *