മോട്ടോറോള സ്മാർട്ട്‌ഫോണുകൾക്ക് വിലക്കുറവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ്

Spread the love

കൊച്ചി: മോട്ടോറോള സ്മാർട്ട്‌ഫോണുകൾക്ക് പ്രത്യേക വില പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ്. മോട്ടോറോളയുടെ മോട്ടോ ജി54 5ജി, മോട്ടോ ജി32, ബിഗ് ബില്യൺ ഡേയ്‌സിന്റെ ഭാഗമായി പ്രേത്യേകം പുറത്തിറക്കുന്ന മോട്ടോറോള എഡ്ജ് 40 നിയോ എന്നിവ ഈ ഓഫറിൽ ലഭ്യമാകും. കൂടാതെ ഈ ഓഫറുകളിലൂടെ മോട്ടോറോള എഡ്ജ്, മോട്ടോ ജി, മോട്ടോ ഇ സീരീസ് എന്നിവയിലുടനീളമുള്ള മിക്ക സ്മാർട്ട്‌ഫോണുകളും മികച്ച വിലയിൽ ലഭ്യമാകും.
മോട്ടോറോള എഡ്ജ് 40 നിയോ ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഐ.പി.68 റേറ്റഡ് 5ജി സ്‌മാർട്ട്‌ഫോണും മിന്നൽ വേഗത്തിലുള്ള മീഡിയടെക് ഡൈമൻസിറ്റി 7030 പ്രോസസർ നൽകുന്ന ലോകത്തിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണുമാണ്. ഇതിന്റെ 8+128 ജി.ബി., 12+256 ജി.ബി. വേരിയന്റുകൾക്കുള്ള ലോഞ്ച് ഓഫറായി യഥാക്രമം 19,999, 21,999 രൂപയാണ് വില.
പാന്റോൺ നിറത്തിൽ വരുന്ന ആദ്യത്തെ സബ് 20കെ സെഗ്‌മെന്റ് സ്‌മാർട്ട്‌ഫോണായ മോട്ടോ ജി 84 5ജി വിവ മജന്ത, വീഗൻ ലെതർ ഫിനിഷ്, 120Hz ബില്ല്യൺ കളർ പോൾഇഡി ഡിസ്‌പ്ലേ എന്നിവയിലും ലഭ്യമാണ്. 16,999 രൂപയാണ് വില. 8ജി.ബി. റാമും 128ജി.ബി. സ്റ്റോറേജുമുള്ള മോട്ടോ ജി32, 6.5” എഫ്.എച്ച്.ഡി.+ ഡിസ്‌പ്ലേ, സ്നാപ്ഡ്രാഗൺ 680 പ്രോസസർ നൽകുന്ന ഡോൾബി അറ്റ്‌മോസ് ഉള്ള സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ വെറും 8,999 രൂപയ്കും 8 ജി.ബി. റാമും 128 ജി.ബി. സ്റ്റോറേജുമുള്ള മോട്ടോ ഇ13, 6,749 രൂപ എന്ന ഓഫർ വിലയിലും ലഭ്യമാണ്.

Akshay Babu

Author

Leave a Reply

Your email address will not be published. Required fields are marked *