‘ഡിപി വേള്‍ഡ്, ഐസിസി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൂട്ടുകെട്ടില്‍ ക്രിക്കറ്റിനായി ‘ബിയോണ്ട് ബൗണ്ടറീസ്’

Spread the love

കൊച്ചി: ലോകമെമ്പാടും ക്രിക്കറ്റിന്റെ വളര്‍ച്ച ലക്ഷ്യമിട്ടു ഡിപി വേള്‍ഡ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഐസിസിയുമായി കൈകോര്‍ത്ത് ‘ബിയോണ്ട് ബൗണ്ടറീസ്’ സംരംഭത്തിന് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ഡിപി വേള്‍ഡ് വ്യാപാര ശൃംഖലകളും ലോജിസ്റ്റിക്‌സ് മികവും പ്രയോജനപ്പെടുത്തി പ്രാദേശിക ക്ലബ്ബുകളിലേക്ക് അമ്പത് ഷിപ്പിംഗ് കണ്ടെയ്‌നറുകളില്‍ ക്രിക്കറ്റ് സാമഗ്രികള്‍ എത്തിക്കും.

ബാറ്റ്, ഹെല്‍മെറ്റ്, ഗ്ലൗസ്,പാഡുകള്‍ എന്നിവയടങ്ങിയതാണ് ഓരോ കിറ്റും. 250 കിറ്റുകള്‍ ഉള്ളടക്കം ചെയ്ത ഓരോ ബിയോണ്ട് ബൗണ്ടറീസ് കണ്ടെയ്‌നറും മള്‍ട്ടി പര്‍പ്പസ് ആണ്. ഇന്‍-ബില്‍റ്റ് സ്‌കോര്‍ബോര്‍ഡ്, സണ്‍ പ്രൊട്ടക്ഷന്‍, സീറ്റിങ് എന്നിവ ഉള്‍പ്പെടുന്ന ഇത് പവലിയനായും പ്രയോജനപ്പെടുന്നു. കളിക്കാര്‍ക്ക് വിശ്രമിക്കാനും പാഡണിയാനും കണ്ടെയ്നറില്‍ സൗകര്യമുണ്ട്. ആര്‍ട്ടിസ്റ്റ് സാധന പ്രസാദാണ് കണ്ടെയ്നര്‍ രൂപകല്‍പ്പന ചെയ്തത്. സച്ചിന്റെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പെരുമയില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടും ആദര്‍മര്‍പ്പിച്ചുമുള്ളതാണ് ആദ്യ പത്തെണ്ണം.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023നു മുന്നോടിയായി, ആദ്യത്തെ ബിയോണ്ട് ബൗണ്ടറീസ് കണ്ടെയ്നര്‍ ഡിപി വേള്‍ഡിന്റെ പുതിയ ഗ്ലോബല്‍ അംബാസഡറായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ എന്‍എസ്സിഐയില്‍ അനാച്ഛാദനം ചെയ്തു. സച്ചിന്റെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപാര ഇടപാടുകള്‍ നടത്തുന്ന ഡിപി വേള്‍ഡിനും പ്രചോദനമാണെന്ന് ഡിപി വേള്‍ഡ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ഇന്ത്യ സബ്കോണ്ടിനന്റ് ബിസിനസ്സ് ഡെവലപ്പ്മെന്റ് – സീനിയര്‍ വൈസ് പ്രസിഡണ്ട് കെവിന്‍ ഡിസൂസ പറഞ്ഞു.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *