പട്ടിക വിഭാഗം വിദ്യാർഥികൾക്കു ജർമനിയിൽ നഴ്സിങ് പഠനമൊരുക്കും : മന്ത്രി കെ. രാധാകൃഷ്ണൻ

Spread the love

ഫീസ് ഇനത്തിൽ 35 ലക്ഷം രൂപ വരെ വായ്പ നൽകുന്നതു പരിശോധിക്കും.

പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ ജർമനിയിൽ നഴ്സിങ് പഠനത്തിന് അയക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നു പട്ടികജാതി – പട്ടികവർഗ – പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പഠനത്തിനു ശേഷം 55 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിൽ ഇവർക്കു ജർമനിയിൽ നഴ്സായി ജോലി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടിക വർഗ പിന്നാക്ക വികസന വകുപ്പുകൾ സർക്കാർ ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റുമായി (ഒഡെപെക്) ചേർന്നു നടപ്പാക്കുന്ന ഉന്നതി സ്‌കോളർഷിപ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജർമനയിൽ ബി.എസ്.സി നഴ്സിങ് പഠിക്കാൻ കഴിഞ്ഞാൽ അവിടെത്തന്നെ ഉയർന്ന ശമ്പളത്തിൽ നഴ്സായി ജോലി ചെയ്യാൻ കഴിയുമെന്നതു മുന്നിൽക്കണ്ടാണു പട്ടിക വിഭാഗത്തിൽപ്പെടുന്ന പാവപ്പെട്ട വിദ്യാർഥികൾക്ക് ഇതിനുള്ള അവസരമൊരുക്കാൻ സർക്കാർ മുൻകൈയെടുക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഏകദേശം 35 ലക്ഷം രൂപയാണു ഫീസ് ഇനത്തിൽ വേണ്ടിവരുന്നത്. ഈ തുക പലിശയില്ലാതെയോ ചെറിയ പലിശയ്ക്കോ വായ്പയായി നൽകാൻ പട്ടിക ജാതി, പട്ടിക വർഗ കോർപ്പറേഷൻ തയാറായാൽ നിരവധി വിദ്യാർഥികൾക്കു ജർമനിയിൽ നഴ്സിങ് പഠനത്തിന് അവസരമൊരുങ്ങും. അവിടുത്തെ ശമ്പളം വച്ചു നോക്കിയാൽ ഒരു വർഷംകൊണ്ടുതന്നെ ഈ വായ്പ തിരിച്ചടയ്ക്കാൻ കഴിയുമെന്നും വിദ്യാർഥികൾക്കു ശോഭനമായ ജീവിതസാഹചര്യം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *